എറണാകുളം അറിയിപ്പുകള്
ഈ മാസം അഞ്ച് നേത്ര ചികിത്സാ ക്യാമ്പുകള്‍ സംഘടിപ്പിക്കും
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ ഈ മാസം അഞ്ച് നേത്ര ചികിത്സാ ക്യമ്പുകള്‍ സംഘടിപ്പിക്കും. 17-ന് കാക്കനാട് റെഡ് ക്രോസ് ഹാള്‍, 21-ന് ഏരൂര്‍ ഗ്രാമീണ വായനശാല, 23-ന് ഒഴുക്കനാട്ടു കോളനി അങ്കണവാടി, ഫോര്‍ട്ട്കൊച്ചി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി, 28-ന് പനങ്ങാട് ഹരിത ക്ലബ് എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.
വേനല്‍മഴ: ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത
കൊച്ചി: പല പ്രദേശങ്ങളിലും ഇടവിട്ട് വേനല്‍മഴയുണ്ടാകുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കെതിരെ ജില്ലയില്‍ പ്രത്യേകിച്ചു കിഴക്കന്‍ മേഖലകളിലും കൊച്ചി കോര്പറേഷന് പരിധിയിലും അതീവ ജാഗ്രത പാലിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മുന്‍വര്‍ഷങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സ്ഥലങ്ങളില്‍ രോഗം ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലായതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഈഡിസ് വിഭാഗത്തില്‍ പെട്ട കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. വെള്ളംശേഖരിച്ചു വെച്ചിരിക്കുന്ന പാത്രങ്ങള്‍, അലക്ഷ്യമായി വലിച്ചെറിയുന്ന പാഴ്വസ്തുക്കള്, ടയറുകള്‍, റബ്ബര്‍തോട്ടങ്ങളില്‍ ഉപയോഗിക്കുന്ന ചിരട്ടകള്‍, ചെടിച്ചെട്ടികളുടെ അടിയില്‍ വെക്കുന്ന പാത്രങ്ങള്‍, വീടിന്റെ സണ്‍ഷെയ്ഡ്, മരപ്പൊത്തുകള്‍, കൊക്കോയുടെ തോട്, കെട്ടിട നിര്‍മാണസ്ഥലങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മഴവെള്ളം കെട്ടിക്കിടന്ന് കൊതുക് മുട്ടയിട്ട് പെരുകുമെന്നതിനാല്‍ ഈ സാഹചര്യങ്ങള്‍ അടിയന്തിരമായി ഒഴിവാക്കണം. മുട്ട വിരിഞ്ഞു പൂര്‍ണ്ണവളര്‍ച്ചയെത്തിയ കൊതുക് ആകുന്നതിനുള്ള കാലാവധി ഒരാഴ്ചയായതിനാല്‍ എല്ലാവരും ആഴ്ചയില്‍ ഒരിക്കല്‍ ഇപ്രകാരം കൊതുകിന്റെ ഉറവിട നശീകരണം (െ്രെഡഡേ) നടത്തണം. പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായുള്ള ആരോഗ്യജാഗ്രത പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും സജീവ പങ്കാളികളാവണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.
വീടുകള്‍, ഓഫീസുകള്‍, സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങി എല്ലായിടത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, റെസിഡന്റ്സ് അസോസിയേഷനുകളുടെയും, യുവജന സംഘടനകളുടെയും നേതൃത്വത്തിലും പങ്കാളിത്തത്തിലും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.
പനിയോടൊപ്പം തലവേദന, കണ്ണിനുപുറകിലെ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. കൂടാതെ ശരീരത്തില്‍ ചുവന്ന് തടിച്ചപാടുകളും ഉണ്ടാകാം. ഒരുപ്രാവശ്യം ഡെങ്കിപ്പനി ബാധിച്ചവര്‍ക്ക് വീണ്ടും രോഗബാധയുണ്ടായാല്‍ മാരകമാകുന്നതിനുള്ള സാധ്യത കൂടുതലായതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. പനി പലരോഗങ്ങളുടെയും ലക്ഷണമാകാമെന്നതിനാല്‍ സ്വയംചികിത്സിക്കാതെ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടണമെന്ന് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. പനി പൂര്‍ണമായും മാറുന്നതുവരെ വിശ്രമിക്കേണ്ടതും, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, പഴച്ചാറുകള്‍ തുടങ്ങിയവ ധാരാളം കുടിക്കുന്നതും നല്ലതാണ്. ഡെങ്കിപ്പനിബാധിതര്‍ പകല്‍ സമയം വിശ്രമിക്കുന്നതും, ഉറങ്ങുന്നതും പൂര്‍ണമായും കൊതുകുവലക്കുള്ളില്‍ ആയിരിക്കണം.
വഴിയോര ഭാഗ്യക്കുറി വില്പനക്കാര്ക്ക് ബീച്ച് അംബ്രല്ല
കൊച്ചി: വഴിയോര ഭാഗ്യക്കുറി വില്പനക്കാര്ക്ക് ബീച്ച് അംബ്രല്ല നല്‍കുന്നതിനുളള അപേക്ഷ ക്ഷണിച്ചു. വഴിയോര ഭാഗ്യക്കുറി കച്ചവടക്കാരായ ക്ഷേമനിധി അംഗങ്ങള്‍ക്ക് ഒരു കുടയ്ക്ക് 300 രൂപ വീതം ഈടാക്കി ബീച്ച് അംബ്രല്ല വിതരണം ചെയ്യുവാന്‍ സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡ് തീരുമാനിച്ചിരുന്നു. അപേക്ഷകള്‍ ബന്ധപ്പെട്ട ജില്ലാ ക്ഷേമനിധി ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ മെയ് 31- വരെ സ്വീകരിക്കും.
ഗ്രാമീണ ഗവേഷക സംഗമം മെയ് 14 മുതല്‍
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ (കെ.എസ്.സി.എസ്.ടി.ഇ) എം.എസ്.സ്വാമിനാഥന് ഗവേഷണ നിലയത്തിന്റെ സഹകരണത്തോടെ മെയ് 14, 15, 16 തീയതികളില്‍ കല്‍പ്പറ്റ പുത്തൂര്‍വയല്‍ ഗവേഷണ നിലയത്തില്‍ ഗ്രാമീണ ഗവേഷണ സംഗമം (റിം 2018) സംഘടിപ്പിക്കുന്നു. സംഗമം 14ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ സംസ്ഥാനത്തെ ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദഗ്ധര്‍ തങ്ങളുടെ സാങ്കേതിക വിദ്യകള്‍ പ്രദര്‍ശിപ്പിക്കും. മികച്ച സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്ന ഗ്രാമീണ ഗവേഷകര്‍ക്ക് സമ്മാനം നല്‍കും. വികസിപ്പിച്ച സാങ്കേതിക വിദ്യകള്‍ വില്‍ക്കാനും വാങ്ങാനും അവസരമുണ്ടാകും.
റിമ്മില് പങ്കെടുക്കാന്‍ താല്പര്യമുള്ള ഗ്രാമീണ ഗവേഷകരും സാങ്കേതിക ഗവേഷക വിദ്യാര്‍ത്ഥികളും ഏപ്രില്‍ 20നകം രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ റശൃലരീേൃ@ാൃൈളരമയര.ൃല.െശി, ഫോണ്‍ 9496205785
അയ്യങ്കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍
സ്പോര്‍ട്സ് സ്ക്കൂള് പ്രവേശനം
കൊച്ചി: പട്ടികജാതി വികസന വകുപ്പിനു കീഴില്‍ തിരുവനന്തപുരത്ത് വെള്ളായണിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ശ്രീ. അയ്യങ്കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്ക്കൂളില്‍ 2018-19 വര്‍ഷത്തെ പ്ലസ് വണ്‍ ക്ലാസ്സ് (ഹ്യൂമാനിറ്റീസ്) പ്രവേശനത്തിനായി എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ നിന്നുള്ള യോഗ്യരായ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി ഏപ്രില്‍ 16-ന് എറണാകുളം തേവര സേക്രഡ് ഹാര്‍ട്ട് കോളേജ് ഗ്രൗണ്ടില്‍ സെലക്ഷന് ട്രയല്‍ നടത്തും. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച കായിക പരിശീലനം ലഭിക്കും. അത്ലറ്റിക്സ്, ഫുട്ബോള്‍, ജൂഡോ, ജിംനാസ്റ്റിക്സ്, റസ്ലിംഗ്, തയ്കോണ്ടോ തുടങ്ങിയ ഇനങ്ങളിലാണ് നിലവില്‍ പരിശീലനം നല്‍കുന്നത്.
സെലക്ഷന് ട്രയലില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ഇപ്പോള്‍ 10-ാം ക്ലാസ്സ് പരീക്ഷ എഴുതിയിരിക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ സ്ക്കൂള് അധികാരിയില്‍ നിന്നുള്ള കത്ത്, ഫോട്ടോ, ജാതി സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, സ്പോര്‍ട്സ് മെരിറ്റ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഏപ്രില്‍ 16-ാം തീയതി രാവിലെ 10-ന് എറണാകുളം തേവര സേക്രഡ് കോളേജ് ഗ്രൗണ്ടില്‍ എത്തിച്ചേരണം. പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാബത്ത അനുവദിക്കും. കൂടുതല്‍ വിവരങ്ങള്‍ സ്പോര്‍ട്സ് ഓഫീസ്സറില് നിന്നും ലഭ്യമാണ്. ഫോണ്‍ : 9746661446
ഏപ്രില്‍ 17 വരെ 5 വേദികളിലായാണ് സെലക്ഷന് ട്രയല്‍ സംഘടിപ്പിക്കുന്നത്. സൗകര്യപ്രദമായ ഏത് വേദിയില്‍ എത്തിച്ചേര്‍ന്നാലും ഏത് ജില്ലയില്‍ ഉള്ളവര്‍ക്കും സെലക്ഷന് ട്രയലില്‍ പങ്കെടുക്കാം.
താത്കാലിക നിയമനം
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ഫിസിക്കല്‍ മെഡിസിന് ഡിപ്പാര്‍ട്ട്മെന്റിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ജില്ലാ ലിംബ് ഫിറ്റിംഗ് സെന്ററിലേക്ക് റീഹാബിലിറ്റേഷന്‍ ടെക്നീഷ്യന് (പ്രോസ്തറ്റിക്സ്, ഓര്‍ത്തോട്ടിക്സ്, ലെതര്‍) ഒഴിവുകളിലേക്ക് പ്രവര്‍ത്തന പരിചയമുളളവരെ കരാര്‍ അടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കും. താത്പര്യമുളളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ 17-ന് രാവിലെ 10-ന് സൂപ്രണ്ടിന്റെ ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: സാമൂഹ്യ നീതി വകുപ്പിന്റെ ഭാഗമായി പ്രവര്‍ത്തിയ്ക്കുന്ന എറണാകുളം ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലെ ഓഫീസര്‍മാര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഏപ്രില്‍ 24-ന് വൈകിട്ട് മൂന്നു വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484 2609177
- Log in to post comments