Skip to main content

കരകൗശല, കൈത്തറി മേള ആരംഭിച്ചു

സംസ്ഥാന കരകൗശല വികസന കോര്‍പ്പറേഷന്റെ കൊല്ലം ശാഖയുടെ(കൈരളി) ആഭിമുഖ്യത്തില്‍ കരകൗശല കൈത്തറി മേള ബീച്ച് റോഡിലെ ഹോട്ടല്‍ അമ്പാടിയില്‍ ആരംഭിച്ചു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്തു.

മീററ്റില്‍ നിന്നുള്ള സമ്മര്‍കൂള്‍ റെഡിമേഡ് ഖാദി ഷര്‍ട്ടുകള്‍, കുര്‍ത്തകള്‍, രാജസ്ഥാനിലെ കലംകാരി ലേഡീസ് ടോപ്പുകള്‍, രാജസ്ഥാന്‍-പാനിപ്പട്ട് ബെഡ് ഷീറ്റുകള്‍, തിരുപ്പൂര്‍ ബനിയന്‍ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കൈത്തറി, കരകൗശല ഉത്പന്നങ്ങള്‍ മേളയിലുണ്ട്. കരകൗശല കോര്‍പ്പറേഷന്റെ ഷോറൂമുകളില്‍നിന്നുള്ള  തടി ശില്‍പ്പങ്ങള്‍, ഗൃഹാലങ്കാര വസ്തുക്കള്‍ തുടങ്ങിയവയുമുണ്ട്.

രാവിലെ പത്തു മുതല്‍ രാത്രി എട്ടുവരെയാണ് പ്രദര്‍ശനം. 

(പി.ആര്‍.കെ.നമ്പര്‍  2569/17)

date