Skip to main content

ബാലാവകാശ വാരം;  വാഹന പ്രചാരണ ജാഥ 14 മുതല്‍

സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി കൊല്ലം ജില്ലാ ശിശു സംരക്ഷണ യൂണിറ്റും കൊട്ടിയം എന്‍.എസ്.എസ് ലോ കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന വാഹന പ്രചാരണ ജാഥ നവംബര്‍ 14 മുതല്‍ 21 വരെ നടക്കും. 14ന് രാവിലെ 10ന് കൊല്ലം വിമലഹൃദയ സ്‌കൂളില്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ജാഥ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, സിറ്റി പോലീസ് കമ്മീഷണര്‍ അജിതാ ബേഗം തുടങ്ങിയവര്‍ പങ്കെടുക്കും.

കൊല്ലം നഗരത്തില്‍ വിവിധ കേന്ദ്രങ്ങളിലും കൊട്ടാരക്കര, പുനലൂര്‍, പത്തനാപൂരം, ഓച്ചിറ, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കുണ്ടറ, കൊട്ടിയം തുടങ്ങിയ സ്ഥലങ്ങളിലും ജാഥ പര്യടനം നടത്തും. 

(പി.ആര്‍.കെ.നമ്പര്‍  2570/17)

date