Skip to main content

തദ്ദേശ തെരഞ്ഞെടുപ്പ്: ഏക ഭാഷാ ന്യൂനപക്ഷ വാര്‍ഡ് തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തില്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പില്‍ തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിലാണ് ജില്ലയിലെ ഏക ഭാഷാ ന്യൂനപക്ഷ വാര്‍ഡുള്ളത്. ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡായ കൈതക്കൊല്ലിയില്‍ പ്രത്യേക സജ്ജീകരണങ്ങളാണ് ഇതിന്റെ ഭാഗമായി ഒരുക്കുന്നത്. ഇവിടെ 22 ശതമാനം പേര്‍ തമിഴ് ഭാഷയാണ് ഉപയോഗിക്കുന്നത്. അതിനാല്‍ വാര്‍ഡിലെ ബാലറ്റ് പേപ്പറിലും, ബാലറ്റ് ലേബലിലും മലയാളത്തിന് പുറമേ തമിഴിലും വിവരങ്ങള്‍ രേഖപ്പെടുത്തും.

1964 ല്‍ ഇന്ത്യ - ശ്രീലങ്ക കരാറിന്റെ ഭാഗമായി രാജ്യത്തെത്തിയ 6 ലക്ഷം അഭയാര്‍ത്ഥികളില്‍ നൂറിലധികം കുടുംബങ്ങളാണ് കൈതക്കൊല്ലി വാര്‍ഡിലെ കമ്പമലയിലുള്ളത്. കമ്പമലയിലെ വനവികസന കോര്‍പ്പറേഷന്റെ തേയില തോട്ടത്തിലാണ് തമിഴ് വംശജരായ ശ്രീലങ്കന്‍ അഭയാര്‍ത്ഥികളെ പുനരധിവസിപ്പിച്ചത്. വംശീയ അതിക്രമങ്ങള്‍ കാരണം ജില്ലയിലെത്തിയ ഇവര്‍ തോട്ടം തൊഴില്‍ ചെയ്താണ് ഉപജീവനം കണ്ടെത്തുന്നത്.

ഐ.എച്ച്.ആര്‍.ഡി ഡിഗ്രി കോഴ്‌സില്‍ പ്രവേശനം
 ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ചേലക്കര, കൊടുങ്ങലൂര്‍ അപ്ലൈഡ് സയന്‍സ് കോളേജില്‍ പുതുതായി അനുവദിച്ച എം.എസ്.സി ഇലക്ട്രോണിക്‌സ് (ചേലക്കര) , എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകളില്‍ കോളേജിന് അനുവദിച്ച 50% സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമും പ്രോസ്‌പെക്റ്റസും www.ihrd.ac.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. രജിസ്‌ട്രേഷന്‍ ഫീസായി കോളേജ് പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 500  രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 200  രൂപ) അപേക്ഷിക്കാം.  തുക കോളേജില്‍ നേരിട്ടും അടയ്ക്കാം. വിശദവിവരങ്ങള്‍ക്ക്  www.ihrd.ac.in. ഫോണ്‍ 04884 227181, 295181 (ചേലക്കര), 0480 2816270, 8547005078 (കൊടുങ്ങല്ലൂര്‍)
 

date