ദക്ഷിണേന്ത്യന്‍ മന്ത്രിമാരുടെ യോഗം ഈ മാസം ആന്ധ്രയില്‍
തിരുവനന്തപുരത്ത് നടന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിന്റെ തുടര്‍ച്ച ഈ മാസം ആന്ധ്രയിലെ വിജയവാഡയിലോ വിശാഖപട്ടണത്തോ നടക്കുമെന്ന് ധനമന്ത്രി ഡോ. ടി. എം തോമസ് ഐസക്ക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതുസംബന്ധിച്ച് ആന്ധ്രാപ്രദേശ് സര്‍ക്കാരുമായി സംസാരിച്ചു. ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ സംബന്ധിച്ചാണ് കേരളം മുന്‍കൈയെടുത്ത് ചര്‍ച്ച സംഘടിപ്പിച്ചത്. ചര്‍ച്ച ദേശീയ ശ്രദ്ധയാകര്‍ഷിച്ചതായി ധനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം ഗ്രാന്റിലൂടെ പരിഹരിക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഗ്രാന്റ് അധികം നല്‍കി നഷ്ടം നികത്താന്‍ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. ദേശീയ വികസന കൗണ്‍സില്‍ വിളിച്ചു ചേര്‍ത്ത് സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തുകയാണ് വേണ്ടത്. പശ്ചിമബംഗാള്‍, ഒറീസ, പഞ്ചാബ്, ഡല്‍ഹി തുടങ്ങി മറ്റു സംസ്ഥാനങ്ങളെയും യോഗത്തിന് ക്ഷണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പി.എന്‍.എക്‌സ്.1379/18
![]()
- Log in to post comments