എറണാകുളം അറിയിപ്പുകള്‍
സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ സിറ്റിംഗ്
കൊച്ചി: കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ ഏപ്രില്‍ 18-ന്
എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും. രാവിലെ 11 -ന് തെളിവെടുപ്പ് ആരംഭിക്കും. മലബാര്‍ ഭാഗം ഒഴികെയുള്ള പ്രദേശങ്ങളിലെ ബോയന്‍ വിഭാഗത്തില്‍പ്പെട്ടവരെ ഏതു വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സംവരണം അനുവദിക്കണമെന്നതു സംബന്ധിച്ച വിഷയം, കോടാങ്കിനായ്ക്കന്‍ വിഭാഗത്തെ ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം, മുഖാരി/മുവാരി സമുദായത്തെ ഒ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം, ഭര്‍ത്താവ് എടുത്ത വായ്പ ഭര്‍ത്താവിന്റെ മരണ ശേഷം തിരിച്ച് അടയ്ക്കാന്‍ കഴിയാത്തതുമായി ബന്ധപ്പെട്ട് പ്രഭ എന്ന വ്യക്തി സമര്‍പ്പിച്ച പരാതി എന്നിവ പരിഗണിക്കും. ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് ജി. ശിവരാജന്‍, മെമ്പര്‍മാരായ അഡ്വ. വി.എ. ജെറോം, മുള്ളൂര്‍ക്കര മുഹമ്മദ് അലി സഖാഫി, മെമ്പര്‍ സെക്രട്ടറി ഡോ. വി. വേണു ഐ.എ.എസ് എന്നിവര്‍ പങ്കെടുക്കും.
കേരള സംസ്ഥാന മത്സ്യത്തൊഴിലാളി
കടാശ്വാസ കമ്മീഷന്‍ അദാലത്ത്
കൊച്ചി: ജില്ലയില്‍ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ ഏപ്രിലില്‍ നടത്തുന്ന സിറ്റിംഗ്/അദാലത്ത് 23 ന് രാവിലെ 10 -ന് എറണാകുളം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ നടത്തും. അദാലത്തില്‍ പങ്കെടുക്കുവാന്‍ കമ്മീഷനില്‍ നിന്നും നോട്ടീസ് കൈപ്പറ്റിയ അപേക്ഷകരും ബന്ധപ്പെട്ട ബാങ്കിന്റെ പ്രതിനിധികളും 23 ന് രാവിലെ 10 -ന് എറണാകുളം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ ഹാജരാകണം..
ജോലി ഒഴിവ്
കൊച്ചി: തൃശൂര്‍ ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡെപ്യൂട്ടി മാനേജര്‍ തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിന് സംവരണം ചെയ്തിട്ടുളള ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്.
യോഗ്യത സി.എ/സി.എം.എ/എം.കോം; ശമ്പള സ്‌കെയില്‍ 11910-19350. പ്രായം 18-45 (നിയമാനുസൃത വയസിളവ് ബാധകം) സി.എ/സി.എം.എ ഉളളവര്‍ക്ക് ഏതെങ്കിലും ഇന്‍ഡസ്ട്രിയില്‍ ആറ് വര്‍ഷത്തെ പ്രവൃത്തി പരിചയവും, എം.കോം ഉളളവര്‍ക്ക് 10 വര്‍ഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്.
നിശ്ചിത യോഗ്യതയുളള ഓപ്പണ്‍ വിഭാഗത്തിലുളള ഉദേ്യാഗാര്‍ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ 27-ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുളള എന്‍.ഒ.സി ഹാജരാക്കണം. 1960 ലെ ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ്-രണ്ടും ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്‌പെക്ടര്‍/ജോയിന്റ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം.
- Log in to post comments