കുളങ്ങള്‍ നവീകരിക്കാന്‍ സുജലം പദ്ധതി
സുജലം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കുളങ്ങള്‍ സംരക്ഷിക്കാന്‍ ജില്ലാ പഞ്ചായത്ത് നടപടികള്‍ തുടങ്ങി. ക്ലബ്ബുകള്‍, സന്നദ്ധസംഘടനകള്‍, എന്‍എസ്എസ് യൂനിറ്റുകള്‍ എന്നിവയുടെ സഹായത്തോടെയാണ് കുളങ്ങള്‍ നവീകരിക്കുക. ഗ്രാമങ്ങളില്‍ സംരക്ഷിക്കപ്പെടേണ്ട കുളങ്ങള്‍ തെരഞ്ഞെടുക്കുന്നതിനും സന്നദ്ധപ്രവര്‍ത്തകരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി ഏപ്രില്‍ 21 നകം പഞ്ചായത്ത് തല യോഗം വിളിക്കാന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
പ്രവൃത്തികള്‍ക്കാവശ്യമായ പണിയായുധങ്ങളുടെയും പമ്പ് സെറ്റുകളുടെയും വാടക കണക്കാക്കി ജില്ലാപഞ്ചായത്ത് ഫണ്ട് അനുവദിക്കും. ശുചീകരിച്ച കുളങ്ങള്‍ ജൈവവേലി നിര്‍മിച്ച് സംരക്ഷിക്കും. വീണ്ടും മാലിന്യം നിറയാതെ സംരക്ഷിക്കാന്‍ ജലാശയ പരിപാലന സമിതി രൂപീകരിക്കും.
ജില്ലാപഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്ഥിരം സമിതി അംഗങ്ങളായ ഉമ്മര്‍ അറക്കല്‍, ഹാജറുമ്മ ടീച്ചര്‍, സെക്രട്ടറി പ്രീതി മേനോന്, എ.ഡി.എം വി.രാമചന്ദ്രന്, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.പ്രദീപ് കുമാര്‍, ഹരിതകേരളം മിഷന് ജില്ലാ കോ-ഓഡിനേറ്റര്‍ പി രാജു തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments