എച്ച്.ഐ.വി ബാധിതരോട് വിവേചനം പാടില്ല: ജില്ലാ കളക്ടര്‍
എച്ച്.ഐ.വി ബാധിതരായ രോഗികളോടുളള വിവേചനം പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും അവരെ സാധാരണ രോഗികളെപോലെ തന്നെ കാണുന്നതിന് നമുക്ക് സാധിക്കണമെന്നും ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ആരോഗ്യ കേരളത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ അധ്യക്ഷത വഹിച്ചു. എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എബി സുഷന്‍ എയ്ഡ്സ് ദിന പ്രതിജ്ഞ ചൊല്ലികൊടുത്തു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ അസിസ്റ്റന്റ് കളക്ടര്‍ വി.ചെല്‍സാസിനി, ജില്ലാ ടി.ബി ഓഫീസര്‍ ഡോ. നിതീഷ് ഐസക് സാമുവല്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ എ. സുനില്‍ കുമാര്‍, ഇലന്തൂര്‍ നേഴ്സിംഗ് കോളജ് വിദ്യാര്‍ഥികള്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, കള്കടറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments