Skip to main content

എറണാകുളം അറിയിപ്പുകള്‍

കരാര്‍ നിയമനം

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം. ലാബ് ടെക്‌നീഷ്യനെ  നിയമിക്കുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ ഏപ്രില്‍ 20-ന് നടത്തും. യോഗ്യത ബി.എസ്.സി എം.എല്‍.റ്റി/ഡി.എം.എല്‍.റ്റി, (പ്രവൃത്തി പരിചയം അഭികാമ്യം).  ഇ.സി.ജി ടെക്‌നീഷ്യന്‍ യോഗ്യത ഇ.സി.ജി ടെക്‌നീഷ്യന്‍ കോഴ്‌സ് (പ്രവൃത്തി പരിചയം അഭികാമ്യം).  ഇന്റര്‍വ്യൂ ഏപ്രില്‍ 21-ന് നടത്തും. 

താത്പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ ദിവസങ്ങളില്‍ രാവിലെ 11-ന് സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കുന്ന വാക്-എന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.

 

 

ഗ്രീന്‍ പ്രോട്ടോക്കോള്‍: ജില്ലാതല പരിശീലനം

കൊച്ചി: എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലാതല ദ്വിദിന പരിശീലനം ഏപ്രില്‍ 19, 20 തീയതികളില്‍ കാക്കനാട് യൂത്ത് ഹോസ്റ്റലില്‍ നടത്തും. വിവിധ വകുപ്പുകളുടെ ജില്ലാതല ഓഫീസില്‍ നിന്നുള്ള നോഡല്‍ ഓഫീസര്‍മാര്‍, ജില്ലാ പഞ്ചായത്തിനും കോര്‍പറേഷനും വിട്ടുകിട്ടിയ സ്ഥാപനങ്ങളില്‍ നിന്നുള്ള നോഡല്‍ ഓഫീസര്‍മാര്‍, ജില്ലാപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നോഡല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും. 

 

ജില്ലാ വികസന സമിതി യോഗം 28-ന്

ജില്ലാ വികസനസമിതി ഏപ്രില്‍ 28 രാവിലെ 11-ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും

date