Skip to main content

മത്സ്യത്തൊഴിലാളികള്‍ക്ക് ഭൂമിയും വീടും

ജില്ലയിലെ തീരദേശത്ത് വേലിയേറ്റ രേഖയില്‍ നിന്നും 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന  മത്സ്യത്തൊഴിലാളികള്‍ക്ക്  ഫിഷറീസ് വകുപ്പ് വേലിയേറ്റ രേഖയില്‍ നിന്നും 200 മീറ്ററിന് പുറത്ത്  ഭൂമിയും വീടും നല്‍കുന്ന  പദ്ധതിയിലേയ്ക്ക്  ജില്ലയിലെ  50 മീറ്ററിനുള്ളില്‍ താമസിക്കുന്നവരുടെ  ഫിഷറീസ് വകുപ്പ് നടത്തിയ സര്‍വ്വേയില്‍ ഉള്‍പ്പെട്ട  മത്സ്യത്തൊഴിലാളികളില്‍ നിന്നും ഏപ്രില്‍ 15 മുതല്‍  മെയ് 15 വരെ  അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം അതത് മത്സ്യ ഭവനുകളില്‍ വിതരണം  ചെയ്യും. അപേക്ഷകള്‍ മെയ് 15നു  വൈകിട്ട്  അഞ്ച് വരെ   മത്സ്യ ഭവന്‍ ഓഫീസുകളില്‍ സ്വീകരിക്കും.

 

date