സാങ്കേതിക പരീക്ഷാ കണ്‍ട്രോളറുടെ വെബ്സൈറ്റ് : വിവരസുരക്ഷ സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ല
സാങ്കേതിക പരീക്ഷാ കണ്‍ട്രോളറുടെ www.tekerala.org എന്ന വെബ്സൈറ്റിലെ വിവരസുരക്ഷ സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് ജോയിന്റ് കണ്ട്രോളര് അറിയിച്ചു.
പരീക്ഷാ ഫലങ്ങള്‍ ഫല പ്രഖ്യാപനത്തിന് ശേഷം എത്രയും വേഗം വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിനാണ് വെബ്സൈറ്റ് ഉപയോഗിക്കുന്നത്. ഫല നിര്‍ണയത്തിനും പ്രഖ്യാപനത്തിനും ഉപയോഗിക്കുന്ന യാഥാര്‍ത്ഥ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമല്ല. യഥാര്‍ത്ഥ മാര്‍ക്ക് ലിസ്റ്റ്, സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്ക് വെബ്സൈറ്റ് ഡാറ്റയുമായി ബന്ധമില്ല. അതിനാല്‍ തന്നെ അതില്‍ വരുത്തുന്ന മാറ്റങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഫലത്തില്‍ പ്രതിഫലിക്കില്ല.
വെബ്സൈറ്റു വഴി ലഭിക്കുന്ന എല്ലാ ഡാറ്റയും ഹാര്‍ഡ് കോപ്പിയുമായി ഒത്തു നോക്കി, ആധികാരികത ഉറപ്പാക്കിയതിന് ശേഷമാണ് പ്രധാന സര്‍വറില്‍ സൂക്ഷിക്കുന്നത്. വെബ്സൈറ്റ് സംബന്ധമായ ചില ന്യൂനതകള്‍ ഐ.ടി. മിഷന് ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാതികവുള്ള പുതിയ സോഫ്റ്റ്വെയര് തയ്യാറാക്കാന്‍ സര്‍ക്കാര്‍ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്ററിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പി.എന്‍.എക്സ്.1434/18
- Log in to post comments