Skip to main content

റോഡ് സുരക്ഷാ വാരാചരണം ഉദ്ഘാടനം ഏപ്രില്‍ 23-ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിക്കും

 

കൊച്ചി: ഇരുപത്തിഒമ്പതാമത് റോഡ് സുരക്ഷാ വാരാചരണത്തിന്റെ് സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ 23 രാവിലെ 10 ന്  കളമശ്ശേരി സെന്റ് പോള്‍സ് കോളേജ് ഓഡിറ്റോറിയത്തില്‍ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വഹിക്കും. വി.കെ.ഇബ്രാഹിംകുഞ്ഞ് എംഎല്‍എ അദ്ധ്യക്ഷനാവുന്ന ചടങ്ങില്‍ കെ.വി.തോമസ്എം.പി. മുഖ്യാഥിതിയായിരിക്കും. എറണാകുളം ജില്ലയെ സംസ്ഥാനത്തെ ആദ്യ എയര്‍ഹോണ്‍ വിമുക്ത ജില്ലയായി ഇതോടൊപ്പം പ്രഖ്യാപ്പിക്കും. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി കാക്കനാട് നിന്നും സമ്മേളന സ്ഥലത്തേക്ക് സഘടിപ്പിച്ചിട്ടുള്ള റോഡ് സുരക്ഷാ സന്ദേശ റാലിയില്‍ വിവിധ മോട്ടോര്‍ സൈക്കിള്‍ - കാര്‍ കമ്പനികള്‍ പങ്കെടുക്കും. ഹാര്‍്‌ലി ഡേവിഡ്‌സന്റെ സുരക്ഷിത ബൈക്ക് ഉപയോഗ സന്ദേശ കൂട്ടായ്മ റാലിയെ അനുഗമിക്കും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പുറപ്പെടുവിക്കുന്ന നോ ഹോണ്‍ സ്റ്റിക്കറിന്റെ പ്രകാശനവും ഈയവസരത്തില്‍ നിര്‍വഹിക്കും. 'റോഡിലെ സുരക്ഷ ജീവന്‍ രക്ഷ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.

വാരാചരണക്കാലത്ത് ബോധവത്കരണ ക്ലാസ്സുകള്‍, ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി സുരക്ഷാ വാഹന പരിശോധന, ശ്വാസകോശ രോഗ നിര്‍ണ്ണയ ക്യാമ്പ്, വിവിധ വൈദ്യപരിശോധന ക്യാമ്പുകള്‍, എന്‍.സി.സി - റെഡ് ക്രോസ് അംഗങ്ങളെ ഉള്‍പ്പെടുത്തി സുരക്ഷാ പരിശോധന ലഘുലേഖ വിതരണം തുടങ്ങി ബോധവല്ക്കുരണത്തിനുള്ള വിവിധ പദ്ധതികള്‍ ആര്‍.ടി.ഓ ഓഫീസുകളും ജോയിന്റ് ആര്‍.ടി.ഒ ഓഫീസുകളുമായി ബന്ധപ്പെട്ട് നടപ്പാക്കും. 

date