Skip to main content

വിദ്യാഭ്യാസ വകുപ്പ് 60 ലക്ഷം ഫലവൃക്ഷത്തൈ ഉത്പാദിപ്പിക്കും

    പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് വിദ്യാലയങ്ങളിലും വിദ്യാര്‍ത്ഥികളുടെ വീടുകളിലും നടുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി), ജൂനിയര്‍ റെഡ്‌ക്രോസ് (ജെ.ആര്‍.സി) വോളണ്ടിയര്‍മാരുടെ സഹകരണത്തോടെ 60 ലക്ഷം ഫല വൃക്ഷത്തൈകള്‍ ഉത്പാദിപ്പിക്കും.  ഇതു സംബന്ധിച്ചു ആലോചനാ യോഗം പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടറുടെ (ജനറല്‍) അധ്യക്ഷതയില്‍ നടന്നു.  സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് 40 ലക്ഷവും സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ് 12 ലക്ഷവും ജൂനിയര്‍ റെഡ്‌ക്രോസ് എട്ട് ലക്ഷവും തൈകള്‍ തയ്യാറാക്കും.  ഫലവൃക്ഷത്തൈകള്‍ തയ്യാറാക്കുന്നതിനുള്ള വിത്ത് പാകല്‍ ഉദ്ഘാടനം 24ന് സ്‌കൗട്ട്‌സ് ആസ്ഥാനത്ത് നടക്കും. സംസ്ഥാന ഫലമായി ചക്കയെ തെരെഞ്ഞെടുത്തിട്ടുള്ള സാഹചര്യത്തില്‍ എല്ലാ വിദ്യാലയങ്ങളിലും ഒരു പ്ലാവിന്‍ തൈ എങ്കിലും നടുക എന്നതാണ് ലക്ഷ്യം.
പി.എന്‍.എക്‌സ്.1460/18

date