Post Category
ഉപന്യാസ രചനാ മത്സരം: അപേക്ഷാ തീയതി നീട്ടി
കേരള നിയമസഭയുടെ പാര്‍ലമെന്ററി പഠന പരിശീലന കേന്ദ്രം കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ് മേഖലയിലെ ഒന്‍പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുളള വിദ്യാര്‍ത്ഥികള്‍ക്കായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഉപന്യാസ രചനാ മത്സരത്തിനുളള അപേക്ഷകള്‍ ഏപ്രില്‍ 30 വരെ സ്വീകരിക്കും. വിശദ വിവരങ്ങള്‍, നിബന്ധന, അപേക്ഷ ഫോറം എന്നിവ നിയമസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.niyamsabha.org യില്‍ ലഭിക്കും. മെയ് എട്ടിന് രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് മത്സരം.
പി.എന്‍.എക്‌സ്.1466/18
date
- Log in to post comments