Skip to main content

ടെലിവിഷന്‍ അവാര്‍ഡ് 2017 : ജൂറിയെ നിയമിച്ചു

 

2017 ലെ കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നതിന് ജൂറിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി.  കഥേതര വിഭാഗത്തില്‍ കെ. കുഞ്ഞികൃഷ്ണന്‍ ചെയര്‍മാനും നന്ദകുമാര്‍ മേനോന്‍, പ്രദീപ് പനങ്ങാട്, ജയജോസ് രാജ്, സുധക്കുട്ടി എന്നിവര്‍ അംഗങ്ങളുമായ വിധിനിര്‍ണയ സമിതിയെയും കഥാവിഭാഗത്തില്‍ രഘുനാഥ് പലേരി ചെയര്‍മാനും സതീഷ് വെങ്ങാനൂര്‍, അഭിലാഷ് വിജയന്‍, ഉദയന്‍ അമ്പാടി, ലീലാ പണിക്കര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയെയും രചനാ വിഭാഗത്തില്‍ എം ചന്ദ്രശേഖര്‍ ചെയര്‍മാനും എ. പ്രഭാകരന്‍, ഗീതാ നസീര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയെയുമാണ് നിയമിച്ചത്, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു മൂന്നു കമ്മിറ്റികളിലും മെമ്പര്‍ സെക്രട്ടറിയായിരിക്കും.

പി.എന്‍.എക്‌സ്.1472/18

date