Skip to main content

നിയമസഭാ ദിനാചരണം 27 ന്

ഏപ്രില്‍ 27 വെള്ളിയാഴ്ച കേരള നിയമസഭാ ദിനമായി ആചരിക്കുന്നു.  അന്നേ ദിവസം രാവിലെ 10.30 മണിക്ക് നിയമസഭാ സെക്രട്ടറി നിയമസഭാ സമുച്ചയത്തിലെ ദേശീയ നേതാക്കളുടെ പ്രതിമകളില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തും.

നിയമസഭാ ദിനാചരണത്തിന്റെ ഭാഗമായി ഏപ്രില്‍ 23, മുതല്‍ 29 വരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം ആറ് മുതല്‍ രാത്രി 9.30 വരെ നിയമസഭാ മന്ദിരവും പരിസരവും  ദീപാലംകൃതമായിരിക്കും.  ഈ ദിവസങ്ങളില്‍ വൈകുന്നേരം 4 മുതല്‍ രാത്രി 9.30 വരെ പൊതുജനങ്ങള്‍ക്ക് നിയമസഭാ ഹാളും നിയമസഭാ മ്യൂസിയങ്ങളും സന്ദര്‍ശിക്കുന്നതിന് അനുവദിക്കും.

പി.എന്‍.എക്‌സ്.1489/18

date