Skip to main content

ഭാഗ്യക്കുറി വില്‍പ്പനക്കാര്‍ക്ക് ബീച്ച് അംബ്രല്ല വിതരണം  

 

വഴിയോര ഭാഗ്യക്കുറി വില്‍പനക്കാര്‍ക്ക് ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ബീച്ച് അംബ്രല്ലയും 2017 ഡിസംബര്‍ 31   വരെ അംഗമായിട്ടുളള സ്ഥിരാംഗങ്ങള്‍ക്ക് സൗജന്യ യൂണിഫോമും വിതരണം ചെയ്യും. അപേക്ഷകള്‍ മെയ് 31 വരെ ക്ഷേമനിധി ഓഫീസില്‍ സ്വീകരിക്കും. അംശാദായ കുടിശ്ശിക വന്ന് അംഗത്വം നഷ്ടമായിട്ടുളളവര്‍ക്ക് 2018 ജൂണ്‍ ഒന്നു മുതല്‍  ജൂണ്‍ 30 വരെ കുടിശ്ശിക തീര്‍ത്തടച്ച് അംഗത്വം പുതുക്കിയെടുക്കുന്നതിന് അവസരമുണ്ട്. വിശദവിവരങ്ങള്‍ക്ക് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 0481 2300390

(കെ.ഐ.ഒ.പി.ആര്‍-752/18)

date