Post Category
പകര്‍ച്ചവ്യാധി പ്രതിരോധം: ബ്ലോക്ക്തല പരിശീലനം മെയ് 19മുതല്‍
പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ജില്ലയിലെ ബ്ലോക്ക്തല പരിശീലനങ്ങള്‍ക്ക് മെയ് 19 മുതല്‍ തുടക്കമാകും. സംസ്ഥാന ശുചിത്വമിഷന്റെയും ആര്‍ദ്രം മിഷന്റെയും ഹരിതകേരളം മിഷന്റേയും നേതൃത്വത്തിലാണ് പരിശീലനം. തൊടുപുഴയില്‍ 19,20 തീയതികളിലും ഇടുക്കി, അഴുത, നെടുങ്കം ബ്ലോക്കുകളില്‍ 20,21 തീയതികളിലും അടിമാലി, ഇളദേശം, കട്ടപ്പന, ദേവികുളം ബ്ലോക്കുകളില്‍ 23,24 തീയതികളിലും പരിശീനം നടക്കും. ആരോഗ്യവകുപ്പ്, ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍, സാക്ഷരതാ, ശുചിത്വമിഷന്, കുടുംബശ്രീ തുടങ്ങിയ മേഖലകളില്പ്പെട്ടവരെയാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
date
- Log in to post comments