നവോദയ ഓണ്‍ലൈന്‍ അപേക്ഷകര്‍ക്ക് ഹാള്‍ടിക്കറ്റ് അക്ഷയകേന്ദ്രം വഴി
ജവഹര്‍ നവോദയ വിദ്യാലയ പ്രവേശന പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അക്ഷയകേന്ദ്രങ്ങള്‍ വഴി മാത്രമേ ഹാള്‍ടിക്കറ്റ് കൈപ്പറ്റുവാന്‍ സാധിക്കുക. അതിനാല്‍ രജിസ്‌ട്രേഷന്‍ നമ്പറുമായി അക്ഷയകേന്ദ്രങ്ങളില്‍ നിന്നും ഹാള്‍ടിക്കറ്റ് കൈപ്പറ്റേതാണെന്ന് പ്രിന്‍സിപ്പല്‍ അിറയിച്ചു. വിശദവിവരങ്ങള്‍ക്ക് നവോദയ വിദ്യാലയ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ നമ്പര്‍ 04862 259916, 9447722957
മലയാളഭാഷാപാഠശാല 25ന് ചെറുതോണിയില്‍
മലയാളഭാഷാ പഠനത്തില്‍ മികവ് വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ഏകദിന മലയാള ഭാഷാപഠന ശില്‍പ്പശാല ഏപ്രില്‍ 25ന് സംഘടിപ്പിക്കുന്നു. രാവിലെ 10 മുതല്‍ വൈകിട്ട് 4 മണി വരെ ചെറുതോണി പോലീസ് സൊസൈറ്റി ഹാളിലാണ് ശില്‍പ്പശാല. 8,9,10 ക്ലാസുകളില്‍ പഠിക്കുന്ന താല്‍പ്പര്യമുള്ള കുട്ടികള്‍ പേര്, വിലാസം, ക്ലാസ്, ഫോണ്‍നമ്പര്‍ എന്നിവ കാണിച്ച് 24നകം 9447963226 ഫോണ്‍നമ്പരിലേക്ക് എസ്എംഎസ് അയയ്ക്കണം. പേര് രജിസ്റ്റര്‍ ചെയ്യുന്ന കുട്ടികള്‍ 25ന് രാവിലെ 9:30ന് ചെറുതോണി പോലീസ് സൊസൈറ്റി ഹാളില്‍ ഹാജരാകണമെന്ന് സെക്രട്ടറി കെ.ആര്‍ ജനാര്‍ദ്ദനന്‍ അിറയിച്ചു.
- Log in to post comments