അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് : അപേക്ഷ ക്ഷണിച്ചു
അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിനു കീഴിലുള്ള വിവിധ ഓഫീസുകളില്‍ ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി പട്ടികവര്‍ഗ്ഗ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 01.01.2018 ല്‍ 18 വയസ് പൂര്‍ത്തിയായവരും 35 വയസ്സ് കവിയാത്തവരുമായിരിക്കണം. ബിരുദധാരികള്‍ക്ക് 5 മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി ലഭിക്കും. ഉദ്യോഗാര്‍ത്ഥികളുടെ വാര്‍ഷിക വരുമാനം 40000 രൂപയില്‍ കവിയരുത്. പരിശീലനത്തിനായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 10000 രൂപ ഓണറ്റേറിയം നല്‍കും. നിയമനം അപ്രന്റീസ്ഷിപ്പ് ആക്ട് അനുസരിച്ചുള്ള നിയമങ്ങള്‍ക്ക് വിധേയവും തികച്ചു താല്‍ക്കാലികവും പരമാവധി ഒരു വര്‍ഷത്തേയ്ക്ക് മാത്രമാണ്. അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ വച്ച് നടത്തുന്ന എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും പരിശീലനത്തിന് തെരഞ്ഞെടുക്കുന്നത്. അപേക്ഷാ ഫോറം അടിമാലി, മൂന്നാര്‍, മറയൂര്‍ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസുകളില്‍ നിന്നും വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷ ലഭിക്കേ അവസാന തിയതി ഏപ്രില്‍ 25 ആണ്. ഒരു തവണ പരിശീലനം തേടിയവര്‍ വീണ്ടും അപേക്ഷിക്കാന്‍ പാടുള്ളതല്ല
- Log in to post comments