Skip to main content

കിഫ്ബി റോഡുകളുടെ നിര്‍മ്മാണ അവലോകനം നടു

പീരുമേട് നിയോജകമണ്ഡലത്തിലെ കിഫ്ബി പ്രവൃത്തികളുടെ അവലോകനം പൊതുമരാമത്ത് ചീഫ് എഞ്ചിനീയര്‍ വി.വി.ബിനുവിന്റെ നേതൃത്വത്തില്‍ കു'ിക്കാനം ഗസ്റ്റ് ഹൗസില്‍ നടു.അവലോകന യോഗത്തില്‍ പീരുമേട് എം.എല്‍.എ ഇ.എസ് ബിജിമോള്‍ അധ്യക്ഷത വഹിച്ചു. മലയോര പദ്ധതിയിലെ കു'ിക്കാനം-ചപ്പാത്ത് നിര്‍മ്മാണത്തിന് 74 കോടി രൂപയും പീരുമേട്- ദേവികുളം റോഡിന് 83.60 കോടിരൂപയുമാണ് അന്തിമ എസ്റ്റിമേറ്റ് തുകയായി വകയിരുത്തിയിരിക്കുത്. ഏലപ്പാറ,പീരുമേട്, വണ്ടിപ്പെരിയാര്‍, കൊക്കയാര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കു 122.3 കിലോമീറ്റര്‍ ദൂരമുളള റിംഗ് റോഡ്, ചോറ്റുപാറ-വ'പ്പതാല്‍- കല്ലാര്‍ റോഡിന്റെ സര്‍വ്വേ, ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ എിവ പൂര്‍ത്തിയായതായി യോഗം വിലയിരുത്തി. മൂലമറ്റം- അമ്പലമേട്-കല്ല്‌മേട്-ഉപ്പുതറ ചപ്പാത്ത്- വണ്ടിപ്പെരിയാര്‍ റോഡിന്റെ ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കാനും പുരോഗതി വിലയിരുത്താനും അവലോകനയോഗം തീരുമാനിച്ചു.വിവിധ പദ്ധതികളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിക്കാനുളള പ്രവര്‍ത്തനങ്ങള്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോ'ത്തില്‍ നടുവരുതായി എം.എല്‍.എ അറിയിച്ചു. ജില്ലയിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

date