സൗജന്യ ഗ്യാസ് കണക്ഷന്‍ ലഭ്യമാക്കി ഉജ്ജ്വല്‍ ദിവസ്
ദാരിദ്ര്യരേഖയ്ക്ക് താഴെയുളളവരും നിലവില്‍ ഗ്യാസ്‌കണക്ഷന്‍ ഇല്ലാത്തവരുമായ എല്ലാ കുടുംബങ്ങള്‍ക്കും സൗജന്യ ഗ്യാസ് കണക്ഷന്‍ ലഭ്യമാക്കുതിനുള്ള ഉജ്ജ്വല്‍ യോജന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ ഉജ്ജ്വല്‍ ദിവസ് ആചരിച്ചു. പ'ികജാതി/വര്‍ഗ്ഗം, അന്ത്യയോജന അയോജന, പ്രധാനമന്ത്രി ആവാസ് യോജന തുടങ്ങിയ പദ്ധതികളിലുള്‍പ്പെ' വനിതകളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ആവശ്യമായ രേഖകളുമായി അപേക്ഷ സമര്‍പ്പിക്കുവരില്‍ നിും അര്‍ഹരായവരെ തിരഞ്ഞെടുക്കുു. രാജ്യത്തെ 15,000ത്തില്‍പരം ഗ്രാമങ്ങളില്‍ സംഘടിപ്പിക്കു എല്‍ പി ജി പഞ്ചായത്തിലൂടെ 15 ലക്ഷം സ്ത്രീകള്‍ക്കാണ് പുതിയ ഗ്യാസ്‌കണക്ഷന്‍ നല്‍കുത്. വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തില്‍ നട ഉജ്ജ്വലാ ദിവസ് പരിപാടി ഭാരത്ഗ്യാസ് ഡെപ്യൂ'ി ജനറല്‍ മാനേജര്‍ കെ.കെ. സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാന്തി ഹരിദാസ് അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ഉഷാകുമാരി, വണ്ടിപ്പെരിയാര്‍ പോലീസ് എസ്.ഐ. ബല്‍ജിത്ത്, പീര്‍മോണ്ട് ഗ്യാസ് ഏജന്‍സി ഉടമ ഡെബിലതാ സെബാസ്റ്റ്യന്‍, മാനേജര്‍ സുനില്‍ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു. പീരുമേട് 'ോക്ക് പഞ്ചായത്തില്‍ നട പരിപാടി 'ോക്ക് പ്രസിഡന്റ് ലിസിയാമ്മ ജോസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുധാകരന്‍ നീലാംബരന്‍, ബി.ഡി.ഒ റ്റി.കെ പ്രസാദ്, പീരുമേട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു വടുതല, ജി.ഇ.ഒ എം.കെ.ദിലീപ് തുടങ്ങിയവര്‍ പങ്കെടുത്തു. കുമളി ഗ്രാമപഞ്ചായത്തില്‍ നട പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജെയിംസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിജു ദാനിയേല്‍ അധ്യക്ഷത വഹിച്ചു. ഗ്യാസിന്റെ സുരക്ഷിത ഉപയോഗം സംബന്ധിച്ച് ക്ലാസുകളും നടു. നിരവധി അപേക്ഷകളാണ് പദധതിയിലേക്ക് പരിപാടിയിലൂടെ ലഭിച്ചത്. മുന്‍പ് അപേക്ഷ നല്കിയവരില്‍ നിും അര്‍ഹരായ നൂറിലധികം ഗുണഭേക്താക്കള്‍ക്ക് പുതിയ ഗ്യാസ് അടുപ്പുകളും സിലിണ്ടറുകളും വിതരണം ചെയ്തു. തേക്കടി ആദിവാസി മേഖലയിലെ നിരവധി കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചു. സുരക്ഷയും കാര്യക്ഷമതയും ശാക്തീകരണവുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
- Log in to post comments