മന്ത്രിസഭാ വാര്‍ഷികം: ജില്ലയില്‍ വിപുലമായ പരിപാടികള്‍
സംസ്ഥാന മന്ത്രി സഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കലക്ട്രേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഓരോ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ മെയ് ഒന്നു മുതല്‍ 31 വരെയുള്ള സമയങ്ങളില്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികള്‍ ജില്ലാ കലക്ടര്‍ അമിത് മീണ വിലയിരുത്തി. വകുപ്പു ഉദ്യോഗസ്ഥര്‍ നടത്താന്‍ കഴിയുന്ന പരിപാടികളുടെ രൂപരേഖ മുന്‍കൂട്ടി തയ്യാറാക്കി നല്‍കണമെന്ന് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.
സിവില്‍ സ്റ്റേഷനിലെ ജില്ലാ പ്ലാനിംഗ് ഓഫീസ് കെട്ടിടം ഉദ്ഘാടനത്തിന് സജ്ജമാക്കാന്‍ തീരുമാനിച്ചു. തിരൂര്‍ നഗരസഭാ ഓഫീസ് ആധുനിക വക്ത്ക്കരണത്തിന്റെ ഭാഗമായി ഫ്രണ്ട് ഓഫീസ് സംവിധാനം പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനത്തിന് സജ്ജമാക്കും. കൂടാതെ നഗരസഭാ ട്രഞ്ചിംഗ് ഗ്രൗണ്ടിനോടനുബന്ധിച്ച് എം. ആര് എഫ് യൂണിറ്റ്, പ്ലാസ്ററിക് ഷ്രെഡിംഗ് സംവിധാനം, തുമ്പൂര്‍മുഴി മോഡല്‍ മാലിന്യ സംസ്ക്കരണ യൂണിറ്റ്, മഴവെളള സംഭരണി എന്നിവയുടെ ഉദ്ഘാടനം മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് നടത്തും. മലപ്പുറം നഗരസഭയില്‍ ഷീ സ്റ്റേ, ബഡ്സ് സ്കൂള്‍, മേല്‍മുറി ഗവ . എല്‍.പി.സ്കൂള്‍ കെട്ടിടം തറക്കല്ലിടല്‍,മുണ്ടുപറമ്പ് അംഗന്‍വാടി കെട്ടിട ഉദ്ഘാടനം എന്നിവ സംഘടിപ്പിക്കും.
പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിലെ പടിഞ്ഞാറെപാടം പാലം നിര്‍മ്മാണം, മാറഞ്ചേരി സി എച്ച് സി കെട്ടിട നിര്‍മ്മാണം, പെരുമ്പടപ്പ് ബ്ലോക്കില്‍ പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ ദാനം, വീടുപണിക്കുളള ധനസഹായ വിതരണം, പൊന്നാനി ബ്ലോക്കില്‍ തുയ്യം ജിഎംഎല്‍പി എസ് അംഗന്‍വാടി കെട്ടിട നിര്‍മ്മാണം ഉദ്ഘാടനം ബ്ലോക്ക് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഉദ്ഘാടനം, വേങ്ങരയില്‍ ഐ.സി.ഡി.എസ് ഓഫീസ് കെട്ടിട ഉദ്ഘാടനം എന്നിവയും നടത്തും. പരിപാടിയോടനുബന്ധിച്ച് മികച്ച ജൈവ പഞ്ചായത്തുകളെ ആദരിക്കല്‍ എന്നിവ കൂടാതെ ബ്ലോക്ക് തലത്തില്‍ വിപുലമായ പരിപാടികള്‍ കൃഷിഭവന് നടത്തും. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഫുട്ബോള്‍, വോളിബോള്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാനും ആലോചനയുണ്ട്. റവന്യു വകുപ്പ് പട്ടയ വിതരണ മേള സംഘടിപ്പിക്കും.. മഞ്ചേരി മുന്‍സിപ്പാലിറ്റി മുച്ചക്ര വാഹനം വിതരണം, വൃദ്ധര്ക്കുളള കട്ടില് വിതരണം എന്നിവയാണ് നടത്തുന്നത്. ലേബര്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മലയാളം പഠനക്ലാസുകള്‍ സംഘടിപ്പിക്കും. വനിതാ പോലീസ് സ്റ്റേഷന് ഉദ്ഘാടനം, പിങ്ക് പോലീസ് പദ്ധതി തുടങ്ങല്‍ എന്നിവയാണ് പോലീസ് വിഭാഗത്തിന്റെ പരിപാടികള്‍. പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി പണി പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ ദാനം നിര്‍വ്വഹിക്കും. ഏകദേശം 500 വീടുകളുടെ പണി പൂര്‍ത്തീകരിച്ചിട്ടുണ്ട്. ലൈഫ് പദ്ധതിയിലുള്‍പ്പെട്ടവര്‍ക്ക് താല്കാലിക കാര്‍ഡ് വിതരണം നടത്തും.
ജില്ലാപഞ്ചായത്ത് കെട്ടിടത്തിലെ വിവിധ ഓഫീസുകളുടെ പ്രവര്‍ത്തനോദ്ഘാടനം, എടക്കര ഗ്രാമ പഞ്ചായത്തിന്റെ പുതിയ ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം, ചേലമ്പ്ര പഞ്ചായത്തില്‍ ജലനിധി കുടിവെള്ള പദ്ധതി, കാവനൂര്‍ പഞ്ചായത്തില്‍ സ്ട്രീറ്റ് ലൈറ്റ്, എല്‍.ഇ ഡി ലൈറ്റ് സ്ഥാപിക്കല്‍, സ്റ്റേഡിയം നവീകരണം, തുടങ്ങിയ 38 പ്രോജക്റ്റുകളാണ് പഞ്ചായത്തുതലത്തില്‍ നടപ്പാക്കുന്നത്. മഞ്ചേരി പി. ഡബ്ലുഡി റോഡ്സ് വിഭാഗം വിവിധ റോഡുകളുടെ ടാറിംഗ്, പാലം നിര്‍മ്മാണം എന്നിവക്കാണ് മുന്‍തൂക്കം നല്‍കിയിരിക്കുന്നത്. ഇനിയും വിപുലമായ പദ്ധതികളുടെ രൂപരേഖ ഓരോ വകുപ്പുകളും തയ്യാറാക്കി വരുന്നുണ്ട്. അവലേകനയോഗത്തില് വകുപ്പു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments