Post Category
മീഡിയ അക്കാദമി മാധ്യമ അവാര്‍ഡ് 28-ന്
കൊച്ചി: 2016-17 ബാച്ചില്‍ പഠനം പൂര്‍ത്തിയാക്കിയ ജേര്‍ണലിസം ആന്റ് കമ്മ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിങ്, ടെലിവിഷന്‍ ജേര്‍ണലിസം വിദ്യാര്‍ഥികളുടെ ബിരുദാനന്തര ഡിപ്ലോമ, വീഡിയോ എഡിറ്റിംഗ് വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം, കേരള മീഡിയ അക്കാദമിയുടെ 2016-17 മാധ്യമ അവാര്‍ഡ് വിതരണം എന്നിവയുടെ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും ഏപ്രില്‍ 28-ന് രാവിലെ 11-ന് മീഡിയ അക്കാദമി ഓഡിറ്റോറിയത്തില്‍ ധനമന്ത്രി തോമസ് ഐസക്ക് നിര്‍വഹിക്കും. മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അധ്യക്ഷത വഹിക്കും.
date
- Log in to post comments