ഗ്രാമീണ യുവതീ - യുവാക്കള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനവും തൊഴിലും
ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട 18 നും 35 നും ഇടയില്‍ പ്രായമുള്ള 142 പേര്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനവും തൊഴിലും നല്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ ഗ്രാമ വികസന വകുപ്പിന് കീഴിലുള്ള ദീന് ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ കൗശല്യ യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ മിഷന്റെ മേല്‍നോട്ടത്തില്‍ ജന്‍ ശിക്ഷണ്‍ സന്‍സ്ഥാനാണ് പദ്ധതി നടപ്പിലാക്കുന്നത്. പരിശീലനം, പാഠപുസ്തകം, പഠന സാമഗ്രികള്‍, യാത്രാബത്ത എന്നിവയെല്ലാം സൗജന്യമാണ്.
എസ് സി, എസ്ടി, ഒബിസി മറ്റു പിന്നോക്ക വിഭാഗക്കാര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്. ആയുര്‍വേദ സ്പാ തെറാപ്പി (പ്ലസ് ടു), കുക്ക്-ജനറല്‍ (പ്ലസ് ടു), സെയില്‍സ് കണ്‍സല്‍ട്ടന്റ്- റീട്ടെയില്‍ ( ബിരുദം), ബേസിക് ഓട്ടോമോട്ടീവ് സര്‍വ്വീസിംഗ് ടു വീലര്‍ ആന്റ് ത്രീ വീലര്‍ യോഗ്യത പ്ലസ് ടു .(ഐ ടി ഐ , ഡിപ്ലോമ ഉള്ളവര്‍ക്ക് മുന്‍ഗണന ) , ബേസിക് കാര്സര്വ്വീസിംഗ് -റസിഡന്‍ഷ്യല്‍ (ഐ ടി ഐ , ഡിപ്ലോമ ) തുടങ്ങിയവയാണ് കോഴ്സുകള്‍.
പരിശീലന കേന്ദ്രങ്ങള്‍:
ആയുര്‍വേദ സ്പാ തെറാപ്പി(ആയുര്‍ ഗ്രീന്‍ ഹോസ്പിറ്റല്‍, എടപ്പാള്‍)
കുക്ക് - ജനറല്‍ (അമല്‍ കോളേജ് , നിലമ്പൂര്‍)
സെയില്‍സ് കണ്‍സല്‍ട്ടന്റ്- റീട്ടെയില്‍ , ബേസിക് ഓട്ടോമോട്ടീവ് സര്‍വ്വീസിംഗ് ടു വീലര്‍ ആന്റ് ത്രീ വീലര്‍, ബേസിക് കാര്സര്വ്വീസിംഗ് -റസിഡന്‍ഷ്യല്‍ (ജെ എസ് എസ് ട്രെയിനിംഗ് സെന്റര്‍, നിലമ്പൂര്‍)
അപേക്ഷകള്‍ കുടുംബശ്രീ സി ഡി എസ് മുഖേന ജെ എസ് എസ് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. . കൂടുതല്‍ വിവരങ്ങള്‍ക്ക് 04931 221979, 9746938700, 8304935854, എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
(എം.പി.എം.965/2018)
വിഷയാധിഷ്ഠിത ഐ.സി.ടി പരിശീലനങ്ങള്‍
പുനക്രമീകരിച്ചു
ഹൈസ്കൂള്‍ വിഭാഗത്തിന്റെ വിഷയാധിഷ്ഠിത ഐ.സി.ടി പരിശീലന ദിവസങ്ങള്‍ പുനഃക്രമീകരിച്ചതായി ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. നേരത്തെ അറിയിച്ചിരുന്ന ഏപ്രില്‍ 26 ന് തുടങ്ങേണ്ടിയിരുന്ന ബാച്ചുകള്‍ ഏപ്രില്‍ 30ന് മാത്രമേ ആരംഭിക്കുകയുള്ളൂ. നേരത്തെ അറിയിച്ച സെന്ററുകള്‍ക്കോ അവയിലെ വിഷയങ്ങള്‍ക്കോ മാറ്റങ്ങളുണ്ടായിരിക്കുകയില്ല എന്നാല്‍ ഉറുദു, സംസ്കൃതം എന്നീ വിഷയങ്ങള്‍ ഏപ്രില്‍ 26 ന് തന്നെ ആരംഭിക്കും. ഒന്നാം ബാച്ച് തി ഏപ്രില്‍ 30 നും രണ്ടാം ബാച്ച് മെയ് അഞ്ചിനും മൂന്നാം ബാച്ച് മെയ് 10 നും നാലാം ബാച്ച് മെയ് 16 നും ആരംഭിക്കും.
(എം.പി.എം.966/2018)
ചാലിയാര്‍ ഗ്രാമ പഞ്ചായത്ത് വികസന കുതിപ്പിനൊരുങ്ങുന്നു
ജില്ലയിലെ ചാലിയാര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ വന്‍കുതിപ്പിനൊരുങ്ങുന്നു. പി.വി. അബ്ദുല്‍ വഹാബ് എം.പി സന്‍സദ് ആദര്‍ശ് ഗ്രാമ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നല്‍ നല്കി വിവിധ പദ്ധതികള്‍ നടപ്പാക്കുന്നത്.
ആരോഗ്യ മേഖല:
ക്യാന്‍സര്‍ കിഡ്നി രോഗ നിര്‍ണ്ണയ ക്യാമ്പ്, പട്ടികവര്‍ഗ്ഗ കോളനികളെ ബന്ധിപ്പിച്ചുളള ടെലി മെഡിസിന് പരിപാടി, ആദിവാസികള്‍ക്ക് സിക്കിള്‍സെല്‍ അനീമിയ നിര്‍ണ്ണയ ക്യാമ്പും പ്രതിരോധം, രോഗ പ്രതിരോധ നടപടികള്‍, ഇമ്മ്യൂണൈസേഷന്‍ എന്നിവയ്ക്ക് ആവശ്യമായ ബോധവത്ക്കരണ പരിപാടികള്‍ (ഐ.ഇ.സി) പി.എച്ച്.സി. സബ് സെന്ററുകളുടെ നവീകരണം, പി.എച്ച്.സിയില്‍ പൊതു സാനിറ്റേഷന്‍ യൂണിറ്റ് നിര്‍മ്മിക്കുക, ഭിന്നശേഷിക്കാര്‍ക്ക് ഫിസിയോ തെറാപ്പി നടത്തുന്നതിനു വേണ്ടിയുളള കെട്ടിടം, ഫിസിയോ തെറാപ്പിക്കുളള ഉപകരണങ്ങള്‍, പി.എച്ച്.സി യില്‍ കമ്പ്യൂട്ടറും പ്രിന്ററും സ്കാനറും കൂടിയ സൗകര്യം, ജീവിത ശൈലി രോഗ നിയന്ത്രണ പരിപാടി, പി.എച്ച്.സി.യില്‍ ഗ്ലൂക്കോസ് നല്കി കിടത്തുന്നതിന് ആവശ്യമായ കട്ടില്, വീല്‍ചെയറുകള്‍, ട്രൈയ്നിംഗ് ലഭിച്ച ആശ വര്‍ക്കര്‍മാര്‍ക്ക് ഷുഗര്‍, പ്രഷര്‍, കൊളസ്ട്രോള്‍ എന്നിവ പരിശോധിക്കുന്നതിനുളള ഉപകരണങ്ങള്‍, എല്ലാ പി.എച്ച്.സി കളിലും ടൈല്‍സ് പതിക്കുക, വാളം തോട്ടില്‍ ഹെല്‍ത്ത് ഹബ്ബ്, സമ്പൂര്‍ണ്ണ യോഗ ഗ്രാമം, കിടത്തി ചികിത്സക്ക് ആവശ്യമായ കട്ടിലുകള്‍, കിടക്കകള്‍.
എസ്സ്.ടി കോളനികളില്‍ ക്യാമ്പ് നടത്തുമ്പോള്‍ മരുന്നുകള്‍ക്ക് ആവശ്യമായ ഫണ്ടുകള്‍, ആയുര്‍വ്വേദ ആശുപത്രിയില്‍ പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ എന്നിവ പരിശോധിക്കുന്നതിനുളള അനലൈസറുകള്‍, ഡിസ്പെന്‍സറിക്ക് ആവശ്യമായ ഫര്‍ണ്ണിച്ചറുകള്‍, ഡിസ്പെന്സറിയില് മെഡിക്കല്‍ ക്യാമ്പ് നടത്തുവാന്‍ 100 കസേരകള്‍ ഹോമിയോ ഡിസ്പെന്‍സറിയ്ക്ക് മുകളില്‍ ഷീറ്റ്, മതിയായ മരുന്ന് ലഭ്യമാക്കല്‍, ഹോമിയോ ഡിസ്പെന്‍സറിക്ക് ആവശ്യമായ ഫര്‍ണ്ണിച്ചറുകള്‍, മാസംതോറും മെഡിക്കല്‍ ക്യാമ്പ് നടത്തുവാനുളള ഫണ്ട്, ഡിസ്പെന്‍സറിയിലേക്ക് ആവശ്യമായ മരുന്നുകള്‍ക്കുളള ഫണ്ട് ലഭ്യമാക്കുക.
വിദ്യാഭ്യാസം:
എല്ലാ സ്കൂളുകളിലും സ്മാര്‍ട്ട് ക്ലാസ്സ് മുറികള്‍, സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുക, എല്‍. പി., യു.പി. സ്കൂളുകളില്‍ പ്രഭാത ഭക്ഷണം നല്‍കാനുളള നടപടി, ഇടിവെണ്ണ സെന്റ് തോമസ്സ് സ്കൂളിന് അടുക്കള നിര്‍മ്മിച്ചു നല്‍കുക, എല്ലാ സ്കൂളുകളിലും വേസ്റ്റ് ബിന്‍ നല്‍കുക, എല്‍.പി. സ്കൂളുകളില്‍ ശിശുസൗഹൃദ ഫര്‍ണിച്ചറുകള്‍ നല്‍കുക, പിങ്ക് ടോയ്ലറ്റുകള്, എല്ലാ സ്കൂളുകളിലും ക്ലാസ്സ് മുറികള്‍ സ്മാര്‍ട്ട് ക്ലാസ്സ് മുറികള്‍ ആക്കുക, കുട്ടികളില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനുളള സംവിധാനം, മൈലാടി സ്കൂളിന് കെട്ടിടം, എല്ലാ സ്കൂളുകളിലും ഊര്‍ജ്ജ സേവാ അടുപ്പുകള്‍.
വനിതാ ശാക്തീകരണം:
അയല്‍ക്കൂട്ട പ്രദേശങ്ങളിലെ കൃഷിയോഗ്യമായ ഭൂമി ഉപയുക്തമാക്കി വനിതകള്‍ക്ക് വരുമാന മാര്‍ഗം സൃഷ്ടിക്കുന്നതിന് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക, തങ്ങള്‍ക്കാവശ്യമായ പച്ചക്കറികള്‍ സ്വയം ഉല്പാദിപ്പിക്കാന് പ്രാപ്തമാക്കുന്ന പദ്ധതി (അടുക്കള തോട്ടം)
മൃഗസംരക്ഷണം:
മൃഗ സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന ചെറുകിട സംരഭകര്‍ക്ക് സാമ്പത്തിക സഹായം നല്കുന്ന പദ്ധതി, ചെറുകിട സൂക്ഷ്മ സംരഭപദ്ധതി, യുവശ്രീ പദ്ധതി, ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്റര്‍, അയല്ക്കൂട്ടപ്രദേശങ്ങളിലെ കൃഷിയോഗ്യമായ ഭൂമി ഉപയുക്തമാക്കി വനിതകള്‍ക്ക് വരുമാന മാര്‍ഗം സൃഷ്ടിക്കുന്നതിന് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക, തങ്ങള്‍ക്കാവശ്യമായ പച്ചക്കറികള്‍ സ്വയം ഉല്പാദിപ്പിക്കാന് പ്രാപ്തമാക്കുന്ന പദ്ധതി (അടുക്കള തോട്ടം), മൃഗ സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന ചെറുകിടസംരഭകര്ക്ക് സാമ്പത്തിക സഹായം നല്കുന്ന പദ്ധതി, സ്ത്രീ ശാക്തീകരണ - സ്ത്രീപദവി സ്വയം പഠന പ്രക്രിയ.
സ്വയം തൊഴില്‍ പരിശീലനം:
18 നും 35 നും ഇടയില്‍ പ്രായമുളള ദരിദ്ര കുടുംബത്തിലെ യുവജനങ്ങള്‍ക്ക് ഡി.ഡി.യു.ജി.കെ.വൈ പദ്ധതി പ്രകാരമുളള സ്വയം തൊഴില്‍ പരിശീലനം, പട്ടികവര്‍ഗ്ഗ കോളനി അയല്‍ക്കൂട്ട ശാക്തീകരണ പദ്ധതി, സ്ത്രീസുരക്ഷ ബീമ യോജന ആശ്രയ - അഗതി രഹിത കേരളം, ചാലിയാര്‍ ഗ്രാമപഞ്ചായത്തിലെ എസ്സ്.സി., എസ്സ്.ടി., കുടുംബങ്ങളുടെ ദൈനംദിന വരുമാനം ഉറപ്പുവരുത്തി അവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് സ്ഥലസൗകര്യമുളള മുഴുവന്‍ കുടുംബങ്ങള്‍ക്കും കറവപശു വിതരണം, ചാലിയാര്‍ ഗ്രാമപഞ്ചായത്തിലെ എസ്സ്.ടി. കുടുംബങ്ങള്‍ക്ക് 50 എണ്ണം ഒരു യൂണിറ്റായി കണക്കാക്കി മുട്ടക്കോഴിയും കൂടും.എസ്സ്.ടി. കോളനി ആടും കൂടും പദ്ധതി.
അംഗനവാടി നവീകരണം:
ആറംകോട്, കോരംകോട്, പെരുമ്പത്തൂര്‍, പെരുവംപാടം എന്നീ സ്ഥലങ്ങളില്‍ അംഗനവാടികള്‍ക്ക് കെട്ടിടം, അംഗനവാടികളില്‍ ശിശുസൗഹൃദ ശുചിമുറികള്‍, എരഞ്ഞിമങ്ങാട് ഭിന്നശേഷിക്കാര്‍ക്ക് ഡെകെയര്‍ സെന്റര്‍, അംഗനവാടി കെട്ടിടത്തിനു മുകളില്‍ സ്ത്രീശാക്തീകരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക, അംഗപരമിതര്ക്കുളള സഹായം, പഞ്ചായത്തിലെ എല്ലാ അംഗനവാടികളും ഹൈടെക്ക് ആക്കുക.
കാര്‍ഷിക വികസനം:
എല്ലാ പാടശേഖരങ്ങളിലും സൗരോജ്ജ വേലി സ്ഥാപിക്കുക, മത്സ്യകൃഷി, കോഴികൃഷി, പച്ചക്കറിക്കൃഷി എന്നിവ സംയോജിപ്പിച്ച് കുന്നത്തുച്ചാലില് ഫാം കൃഷി ആരംഭിക്കുക, അഗ്രികള്‍ച്ചര്‍ ഇന്‍പുട്ട് സര്‍വ്വീസ് സെന്റര്‍, ജൈവ പച്ചക്കറിക്കൃഷി വ്യാപനം കേര ഗ്രാമം പദ്ധതി കൃഷി ആധുനിക സാങ്കേതിക വിദ്യാ പരിശീലനം, സ്കൂള്‍ പച്ചക്കറിക്കൃഷി സുസ്ഥിര നെല്‍ കൃഷി വികസന പദ്ധതി.
ജല സംരക്ഷണം:
ചാലിയാര്‍ പുഴയ്ക്ക് , ചീനിക്കല്‍, തണ്ടുങ്ങല്‍, പെരുവമ്പാടം കടവ,് മൂലേപ്പാടം, പലകത്തോട് എന്നിവിടങ്ങളില്‍ ചെക്ക്ഡാം, കാഞ്ഞിരപ്പുഴയില്‍ കാലിക്കടവ് പൂളപ്പൊട്ടി, ആഢ്യന്‍ പാറ താഴെ ചെക്ക്ഡാം, മൈലാടിയില്‍ പൊതുകുളം, പെരുമുണ്ടയില്‍ പൊതുകുളം വടക്കേപെരുമുണ്ട കുളം നവീകരണം.
പഞ്ചായത്തിലെ ജലസേചന പ്രശ്നം പരിഹരിക്കാന്‍ കുറുവന്‍ പുഴയിലും കാഞ്ഞിരപ്പുഴയിലും സ്ഥായിയായ തടയണകള്‍, കുറുവന്‍ പുഴയിലും അമ്പുമല പ്രദേശത്തും ആഢ്യന്പാറയില് കാഞ്ഞിരപ്പുഴയില്‍ തടയണകള്‍ നിര്‍മ്മിച്ച് കനാലു വഴിയില്‍ ജലസേചനം സൗകര്യപ്പെടുത്തുക, സമഗ്ര കുടിവെളള പദ്ധതിനരിപ്പറമ്പ് എസ്സ്.ടി. കോളനി കുടിവെളള പദ്ധതി
പ്ലാക്കല്‍ചോല കോളനിയില്‍ കുടിവെളള പദ്ധതി, കളക്കുന്ന് കുടിവെളള പദ്ധതി, കോരംകോട് കുടിവെളള പദ്ധതിക്ക് കിണറുകള്‍, ഇടിവെണ്ണ ഇലക്ട്രിക് ലൈന്‍ വ്യാപനം, ട്രാന്‍സ്ഫോമര്‍ സ്ഥാപിക്കല്‍
തെരുവ് വിളക്ക് ടൈലറിംഗ് പരിശീലനം ഭക്ഷ്യസംസ്ക്കരണ പരിശീലനം നൈപുണ്യ വികസനം, തൊഴില്‍ മേള, എസ്സ്.സി. കോളനികളില്‍ ഹൈമാസ്റ്റ്ലൈറ്റ,് കോളനികളില്‍ കുടിവെളള പദ്ധതി സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി, മാലിന്യ സംസ്ക്കരണ സംവിധാനം ഇടിഞ്ഞ് പൊളിഞ്ഞതും, ദ്രവിച്ചതുമായ വീടുകളില്‍ താമസിക്കുന്ന എസ്സ്.സി. കുടുംബങ്ങളെ അപകടത്തില്‍നിന്നും ദുരന്തങ്ങളില്‍ നിന്നും രക്ഷപ്പെടുത്തുന്നതിന് പുതിയ വീട് നിര്‍മ്മിക്കുകയോ വാസയോഗ്യമാക്കുകയോ ചെയ്യുക.
എസ്സ്.സി കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് പഠന മുറികള്‍ നിര്‍മ്മാണം, ഇടിവെണ്ണ എല്‍.പി. സ്കൂളിന്റെ സ്ഥലത്ത് പട്ടികവര്‍ഗ്ഗ ഹോസ്റ്റല്ഇടിഞ്ഞ് പൊളിഞ്ഞതും, ദ്രവിച്ചതുമായ വീടുകളില്‍ താമസിക്കുന്ന എസ്സ്.ടി കുടുംബങ്ങള്‍ക്ക് വാസയോഗ്യമായ വീട്
എസ്സ്.സി കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് പഠന മുറികള്‍ നിര്‍മ്മാണം.സായാഹ്ന സമയങ്ങളില്‍ ക്ലാസ്സെടുക്കുന്ന ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുക, മാലിന്യ സംസ്ക്കരണ സംവിധാനം. നിലവിലുളള ലൈബ്രറികളുടെ ശാക്തീകരണം, ഇ.ലൈബ്രറി, തുടര്‍ വിദ്യാ കേന്ദ്രങ്ങളില്‍ കമ്പ്യൂട്ടര്‍ പഞ്ചായത്തില്‍ പൊതു കളിസ്ഥലം.
സമഗ്ര ടൂറിസം പദ്ധതി:
പലകത്തോട് വെളളച്ചാട്ടം ഉപയോഗപ്പെടുത്തി ടൂറിസം ഹബ്ബാക്കി മാറ്റുന്നതിനുളള നടപടി, കരിമ്പായികോട്ട പാറ ടൂറിസം പദ്ധതി, കുന്നത്തുച്ചാലില് ഫാം ടൂറിസം, ആഢ്യന്‍ പാറ പ്ലാക്കല്‍ചോല മായിന്പളളി ഓഫ് റോഡ് ട്രക്കിംഗ്
പൊതുശുചിമുറി സംവിധാനം,ഹരിത കര്‍മ്മസേന രൂപീകരണം, മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി അജൈവമാലിന്യ സംസ്ക്കരണ സംവിധാനം(റിസോഴ്സ് റിക്കവറി ഫെസിലിറ്റി), ഉറവിട മാലിന്യ സംസ്ക്കരണ സംവിധാനം, ഗ്രാമ പഞ്ചായത്തിലെ എല്ലാ ഗവണ്മെന്റ് സ്ഥാപനങ്ങളിലും വെയ്സ്റ്റ് ബിന്‍. പൊതു ശ്മശാനത്തില്‍ ഗ്യാസ്ക്രിമറ്റോറിയം തുടങ്ങിയവയാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പ്രധാന പദ്ധതികള്‍.
പ്രാഥമിക ആരോഗ്യകേന്ദ്രം ആസ്ഥാനമാക്കി രാജ്യത്തെ ആദ്യ ടെലി മെഡിസിന് സംവിധാനം ചാലിയാര്‍ പഞ്ചായത്തില്‍
രാജ്യത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആദ്യ ടെലി മെഡിസിന് സംവിധാനം മലപ്പുറം ജില്ലയിലെ ചാലിയാര്‍ പഞ്ചായത്തില്‍ നിലവില്‍ വരുന്നു. പി വി അബ്ദുല്‍ വഹാബ് എം പിയുടെ ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. ആദര്‍ശ ഗ്രാമ പദ്ധതി പ്രകാരം എം പി ദത്തെടുത്ത ഗ്രാമമാണ് ചാലിയാര്‍. മൂന്നു മാസത്തിനകം ടെലിമെഡിസിന്‍ പദ്ധതി യാഥാര്‍ഥ്യമാക്കും.
36 ആദിവാസി കോളനികളുള്ള പഞ്ചായത്താണ് ചാലിയാര്‍. അവര്‍ക്ക് മികച്ച വൈദ്യസഹായം ഒരുക്കുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ പ്രാഥമിക ആരോഗ്യകേന്ദ്രം തലത്തില്‍ ആദ്യമായാണ് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇത്തര ബൃഹത്തരമായൊരു പദ്ധതി നടപ്പാക്കുന്നത്.
ആദിവാസികള്‍ പലരും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലാണ് ചികില്‍സ തേടുന്നത്. മികച്ച ആശുപത്രികളെ സമീപിക്കുകയോ, വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം തേടുകയോ സാധാരണ ഗതിയില്‍ അവര്‍ ചെയ്യാറില്ല. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ടെലി മെഡിസിന് സംവിധാനം ഉപയോഗിച്ച് ഇവര്‍ക്ക് മികച്ച ചികില്‍സ തേടാനാകും. വിദഗ്ധരായ ഡോക്ടര്‍മാര്‍ക്ക് രോഗിയെ കണ്ട് രോഗ നിര്‍ണയം നടത്താനും സാധ്യമാകും. ഇതുമൂലം ആദിവാസി സമൂഹത്തിന്റെ ആരോഗ്യം ഉറപ്പ് വരുത്തുന്നതില്‍ വന്‍ കുതിച്ചു ചാട്ടം നടത്താനാകുമെന്ന് പി വി അബ്ദുല്‍ വഹാബ് എം പി പറഞ്ഞു.
ജില്ലാ ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ ആശുപത്രി നിലമ്പൂര്‍, മഞ്ചേരി മെഡിക്കല്‍ കോളേജ്, കോഴിക്കോട് മിംസ് ആശുപത്രി എന്നിവിടങ്ങല്ലെ ഡോക്ടര്‍മാരാണ് രോഗികളെ ടെലിമെഡിസില്‍ സംവിധാനം വഴി പരിശോധിക്കുക.
(എം.പി.എം.968/2018)
യുവാവിന്റെ മരണം : ജില്ലാ പോലീസ് മേധാവി അന്വേഷിക്കാന്‍ പട്ടികജാതി - വര്‍ഗ കമ്മീഷന്റെ ഉത്തരവ്
പുളിക്കല്‍ സ്വദേശിയായ യുവാവിന്റെ ദുരൂഹ മരണം സംബന്ധിച്ച് അന്വേഷണം നടത്താന്‍ ജില്ലാ പോലീസ് മേധാവിയോട് സംസ്ഥാന പട്ടികജാതി - വര്‍ഗ കമ്മീഷന് ഉത്തരവിട്ടു. പുളിക്കല്‍ ചെറുകാവ് വെട്ടിക്കാവിലെ സത്യന്റെ മരണം സംബന്ധിച്ച് അന്വേഷണം നടത്താനാണ് കമ്മീഷന് ഉത്തരവിട്ടത്. സത്യന്റെ സഹോദരി സുമതി നല്കിയ പരാതിയിലാണ് നടപടി. വീടനടുത്ത് ആളൊഴിഞ്ഞ പറമ്പിലാണ് സത്യന്റെ മൃതദേഹം കണ്ടത്. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സഹോദരിയുടെ പരാതി.
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ ലഭിക്കാതെ അമ്മയും കുഞ്ഞും മരണപ്പെട്ടെന്ന പരാതിയില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 2017 ലാണ് കേസിനാസ്പദമായ സംഭവം. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് സുപ്രണ്ടിനോടും ജില്ലാ മെഡിക്കല്‍ ഓഫീസറോടും കമ്മീഷന് റിപ്പോര്‍ട്ട് തേടിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സമഗ്ര അന്വേഷണത്തിനായി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
എടവണ്ണ ബീമ്പുംകുഴി മുതുവാന്‍ കോളനിയിലെ കുടുംബങ്ങള്‍ക്ക് പതിച്ച് നല്കിയ ഭൂമി തട്ടിയെടുത്തെന്ന പരാതി അന്വേഷിക്കാന്‍ ജില്ലാ കലക്ടോറോട് ആവശ്യപ്പെട്ടു. കോളനിയിലെ 30 കുടുംബങ്ങള്‍ക്കായി പതിച്ച് നല്കിയ 125 ഏക്കര്‍ ഭൂമി ചിലര്‍ തട്ടിയെടുത്തെന്നായിരുന്നു പരാതി. 125 ഏക്കര്‍ ഭൂമിയുണ്ടായിരുന്നത് അന്യാധീനപ്പെട്ട് നിലവില്‍ 30 ഏക്കര്‍ മാത്രമാണുള്ളതെന്നും പരാതിയില്‍ പറയുന്നു. വനാവകാശ നിയമപ്രകാരം കോളനിവാസികള്‍ക്ക് സര്‍ക്കാര്‍ പതിച്ച് നല്കിയ ഭൂമിയാണിത്.
കരുവാരക്കുണ്ട് പുറ്റളക്കോടില്‍ ജില്ലാ കലക്ടര്‍ പതിച്ച് നല്കിയ ഭൂമി വനം വകുപ്പ് നല്‍കുന്നില്ലെന്ന പരായിലും അന്വേഷണം നടത്താന്‍ കമ്മീഷന് ഉത്തരവിട്ടിട്ടുണ്ട്. 68 പരാതികളാണ് കമ്മീഷന് മുമ്പില്‍ വന്നത്. ഇതില്‍ 51 എണ്ണം തീര്‍പ്പാക്കി. പുതിയ 35 പരാതികളും ലഭിച്ചു.
പട്ടികജാതി - ഗോത്രവര്‍ഗ കമ്മീഷന് ചെയര്മാന് ബിഎസ് മാവോജി, അംഗങ്ങളായ എസ്. അജയകുമാര്‍, അഡ്വ. പികെ സിജ, എഡിഎം വി. രാമചന്ദ്രന് എന്നിവര്‍ സിറ്റിങില്‍ പങ്കെടുത്തു.
- Log in to post comments