Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍; അഭിമുഖം 15 ന്

മനയില്‍കുളങ്ങര ഗവണ്‍മെന്റ് വനിത ഐ ടി ഐ യില്‍ മില്‍ക്ക് ആന്റ് മില്‍ക്ക് പ്രോഡക്ട്‌സ് ടെക്‌നീഷ്യന്‍ ട്രേഡ്, ടെക്‌നീഷ്യന്‍ പവ്വര്‍ ഇലക്‌ട്രോണിക്‌സ് സിസ്റ്റം, സര്‍വേയര്‍ എന്നീ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിന് അഭിമുഖം ജനുവരി 15 ന് രാവിലെ 11 ന് ഐ ടി ഐ നടക്കും. യോഗ്യത - ബന്ധപ്പെട്ട ട്രേഡില്‍ ബി ടെക് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡിപ്ലോമയും രണ്ടും വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലുള്ള എന്‍ ടി സി/എന്‍ എ സി യും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0474-2793714.
(പി.ആര്‍.കെ നമ്പര്‍ 88/2021)

 

date