ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: ആലപ്പുഴയില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്നലെ (ഏപ്രില്‍ 26) മുതല്‍ ആലപ്പുഴ ജില്ലയില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ടിക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മേയ് 28 ന് വോട്ടെടുപ്പും 31 ന് വോട്ടെണ്ണലും നടക്കും.
164 പോളിംഗ് ബൂത്തുകളാണുള്ളത്. എല്ലായിടത്തും വിവി പാറ്റ് സംവിധാനം നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് സി.ഇ.ഒ അറിയിച്ചു. 2018 ജനുവരിയിലെ വോട്ടേഴ്‌സ് ലിസ്റ്റ് പ്രകാരമായിരിക്കും തിരഞ്ഞെടുപ്പ്. 1,88,702 വോട്ടര്‍മാരാണ് ചെങ്ങന്നൂര്‍ മണ്ഡലത്തിലുള്ളത്. ഇതില്‍ 87,795 പുരുഷന്‍മാരും 1,00,907 സ്ത്രീകളുമുണ്ട്. 228 എന്‍. ആര്‍. ഐ വോട്ടര്‍മാരുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുകയാണ്. സുരക്ഷ സംബന്ധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ഇ.വി.എം മെഷീനുകളുടെ ആദ്യ രണ്ടുഘട്ട പരിശോധന കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
പി.എന്‍.എക്‌സ്.1546/18
- Log in to post comments