Post Category
അറ്റന്‍ഡര്‍ നിയമനം
മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ ജില്ലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ മാടപ്പള്ളി, വാഴൂര്‍, ളാലം, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, പളളം, ഏറ്റുമാനൂര്‍, വൈക്കം എന്നീ ബ്ലോക്കുകളില്‍ രാത്രികാല ചികിത്സാകേന്ദ്രങ്ങളില്‍ അറ്റന്‍ഡര്‍മാരെ നിയമിക്കുന്നതിനുളള ഇന്റര്‍വ്യൂ ഏപ്രില്‍ 30 രാവിലെ 10ന് നടക്കും. പത്താ ക്ലാസ് തോറ്റതും ഡ്രൈവിംഗ് ലൈസന്‍സുമാണ് യോഗ്യത. വൈകുന്നേരം ആറ് മണി മുതല്‍ രാവിലെ ആറ് മണി വരെയാണ് സേവനം നല്‍കേണ്ടത്. ഉദ്യോഗാര്‍ത്ഥികള്‍ ബയോ ഡേറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം നിശ്ചിത ദിവസം രാവിലെ കളക്ട്രേറ്റിലുളള ജില്ല മൃഗസംരക്ഷണ ഓഫീസില്‍ ഇന്റര്‍വ്യൂവിന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2563726
(കെ.ഐ.ഒ.പി.ആര്-774/18)
date
- Log in to post comments