ഗവേഷണ പദ്ധതിയില്‍ ഒഴിവുകള്‍
ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സിറ്റിറ്റിയൂട്ടിലെ ഗവേഷണ പദ്ധതിയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയര്‍ റിസര്‍ച്ച് ഫെല്ലോ : ഒഴിവ് ഒന്ന് കാലാവധി മൂന്ന് വര്‍ഷം. മൈക്രോബയോളജിയിലോ ബയോടെക്‌നോളജിയിലോ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ എം.ടെക് ഉണ്ടായിരിക്കണം. നെറ്റ്/ഗേറ്റ്/നെറ്റ് ലക്ചര്‍ഷിപ്പ്/എം.ഫില്‍ യേഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. മൈക്രോബയല്‍ ടെക്‌നോളജിയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം 2018 ജനുവരി ഒന്നിന് 32 വയസ് കവിയാന്‍ പാടില്ല. പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗങ്ങളിലുള്ളവര്‍ക്ക് നിയമാനുസൃതമുള്ള വയസിളവ് ലഭിക്കും. ഫെല്ലോഷിപ്പ് പ്രതിമാസം 28,000 രൂപയും 10 ശതമാനം എച്ച്.ആര്‍.എ യും നെറ്റ്/ഗേറ്റ് യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക്).
താത്പര്യമുള്ളവര്‍ വിശദമായ ബയോഡേറ്റ, യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, പാലോട്, തിരുവനന്തപുരം - 695 562 ല്‍ മേയ് 10 നു രാവിലെ 10 നു കൂടിക്കാഴ്ചക്കായി ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് www.jntbgri.res.in
പി.എന്‍.എക്‌സ്.1556/18
- Log in to post comments