Skip to main content

ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്ത് ജനുവരി 25 ന്

ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ജനുവരി 25 ന് രാവിലെ 11 ന് നടത്തുന്ന പരാതി പരിഹാര അദാലത്തില്‍ പത്തനാപുരം താലൂക്കിലെ പരാതികള്‍ ഓണ്‍ലൈനായി കേള്‍ക്കും. പൊതുജനങ്ങള്‍ക്ക്  താലൂക്ക് പരിധിയിലെ  അക്ഷയകേന്ദ്രങ്ങളില്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം. ജില്ലാ കലക്ടര്‍ പരാതികക്ഷികളെ  അക്ഷയകേന്ദ്രങ്ങളിലൂടെ  ഓണ്‍ലൈനായി കേള്‍ക്കും. തീര്‍പ്പാക്കാന്‍ കഴിയുന്നവ അദാലത്തില്‍ തീര്‍പ്പാക്കും. ജനുവരി 20 വരെ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ പത്തനാപുരം, പനമ്പറ്റ, ഇളമ്പല്‍ ജംഗ്ഷന്‍, വിളക്കുടി, പട്ടാഴി മാര്‍ക്കറ്റ് ജംഗ്ഷന്‍, പട്ടാഴി, പട്ടാഴി വടക്കേക്കര എന്നീ  അക്ഷയ കേന്ദ്രങ്ങളില്‍ പരാതികള്‍ സ്വീകരിക്കും.
(പി.ആര്‍.കെ നമ്പര്‍ 146/2021)

 

date