കോവിഡ് 445, രോഗമുക്തി 173
ജില്ലയില്‍ ഇന്നലെ(ജനുവരി 16) 445 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 173 പേര് രോഗമുക്തി നേടി. കൊല്ലം കോര്‍പ്പറേഷനില്‍ ശക്തികുളങ്ങര, കാവനാട് ഭാഗങ്ങളിലും മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി, കൊട്ടാരക്കര എന്നിവിടങ്ങളിലും ഗ്രാമപഞ്ചായത്തുകളില്‍ കുളക്കട, ചവറ, ഉമ്മന്നൂര്‍, തെക്കുംഭാഗം, പിറവന്തൂര്‍, ചിതറ, മയ്യനാട് പ്രദേശങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
വിദേശത്ത് നിന്നെത്തിയ നാലു പേര്‍ക്കും സമ്പര്‍ക്കം വഴി 437 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും മൂന്നു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 104 പേര്‍ക്കാണ് രോഗബാധ. ശക്തികുളങ്ങര-21, കാവനാട്-12, തിരുമുല്ലാവാരം, നീരാവില്‍ ഭാഗങ്ങളില്‍ ആറു വീതവും ആശ്രാമം- അഞ്ച്, ഇഖ്ബാല്‍ നഗര്‍, ഉളിയക്കോവില്‍, കുരീപ്പുഴ, ചേതന നഗര്‍ പ്രദേശങ്ങളില്‍ നാലു വീതവും ഇരവിപുരം, കോട്ടയ്ക്കകം, തട്ടാമല എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് കോര്പ്പറേഷന് പരിധിയിലെ രോഗബാധിതരുടെ എണ്ണം.
മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-14, കൊട്ടാരക്കര-10, പുനലൂര്‍-ഒന്‍പത് എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്.
ഗ്രാമപഞ്ചായത്തുകളില്‍ കുളക്കട-19, ചവറ-16, ഉമ്മന്നൂര്‍, തെക്കുംഭാഗം, പിറവന്തൂര്‍ ഭാഗങ്ങളില്‍ 15 വീതവും ചിതറ-11, മയ്യനാട്-10, തൃക്കോവില്‍വട്ടം, ഇടമുളയ്ക്കല്‍ പ്രദേശങ്ങളില്‍ ഒന്‍പത് വീതവും മൈലം-എട്ട്, കിഴക്കേ കല്ലട, എഴുകോണ്‍, നീണ്ടകര, നെടുവത്തൂര്‍, പത്തനാപുരം ഭാഗങ്ങളില്‍ ഏഴുവീതവും ഓച്ചിറ, കുലശേഖരപുരം, കുളത്തൂപ്പുഴ, കൊറ്റങ്കര, തെ•ല, നെടുമ്പന, വെളിയം, ക്ലാപ്പന ഭാഗങ്ങളില്‍ ആറുവീതവും അലയമണ്‍, ചാത്തന്നൂര്‍, തഴവ, പനയം, പൂയപ്പള്ളി, പെരിനാട് പ്രദേശങ്ങളില്‍ അഞ്ചുവീതവും അഞ്ചല്‍, ഏരൂര്‍, കടയ്ക്കല്‍, വെളിനല്ലൂര്‍, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ നാലുവീതവും ഇളമാട്, ഇളമ്പള്ളൂര്‍, കുന്നത്തൂര്‍, തലവൂര്‍, പ•ന, പേരയം, മേലില ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റ് പ്രദേശങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുള്ളത്.
(പി.ആര്.കെ നമ്പര്‍ 149/2021)
- Log in to post comments