Skip to main content

മന്ത്രിസഭാ വാര്‍ഷികം സ്‌പെഷ്യല്‍ റിലീസ് കാര്‍ഷിക വളര്‍ച്ചയ്ക്ക് ചെലവിട്ടത് 24.52 കോടി; ജില്ലയില്‍ വിജയം കൊയ്ത് കൃഷി വകുപ്പ്

 

കാര്‍ഷികമേഖലയില്‍ കൃഷി വകുപ്പ് കഴിഞ്ഞ വര്‍ഷം ചെലവഴിച്ച്ത് 24.52 കോടി രൂപ.  നടപ്പാക്കിയിട്ടുള്ള വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചിട്ടുള്ളത് നെല്‍കൃഷി വികസനത്തിനാണ്. വിരിപ്പ്, മുണ്ടന്‍, തരിശ്ശ്, ഒരുപ്പൂ, ഇരുപ്പൂ കൃഷികളിലായി 19,028 ഹെക്ടറില്‍  നെല്ല് വിളയിച്ചു.  485 കോടി രൂപയാണ് ഇതിനായി വിനിയോഗിച്ചിട്ടുള്ളത്.  ക്ലസ്റ്ററുകളായും വിദ്യാലയങ്ങള്‍, സ്ഥാപനങ്ങള്‍ മുഖേനയും 2566 ഹെക്ടറില്‍ പച്ചക്കറികൃഷി ചെയ്യുന്നതിന് 319 ലക്ഷത്തില്‍പ്പരം രൂപ ചെലവഴിച്ചതിലൂടെ 25363 ടണ്‍ പച്ചക്കറികളാണ് ഉല്‍പ്പാദിപ്പിച്ചത്. പച്ചക്കറി കൃഷി വികസനത്തിനായി 124 ലക്ഷം രൂപ വിനിയോഗിച്ച് 105 മഴമറകളും 54 മൈക്രോഇറിഗേഷന്‍ സംവിധാനങ്ങളും രണ്ട് പോളിഹൗസുകളും 200 കമ്പോസ്റ്റ് നിര്‍മ്മാണ യൂണിറ്റുകളും 83 സീറോ എനര്‍ജി കൂള്‍ ചേമ്പറുകളും സ്ഥാപിച്ചു. വിളവെടുത്ത ഉല്‍പ്പന്നങ്ങളുടെ പ്രാദേശിക വിപണി ഉറപ്പു വരുത്തുന്നതിന് 28 ലക്ഷം രൂപ ചെലവില്‍ 28 ആഴ്ച ചന്തകളും 312 ലക്ഷം രൂപ ചെലവില്‍ 52 ഓണസമൃദ്ധി ചന്തകളും 56 ലക്ഷം രൂപ വിനിയോഗിച്ച് 29 എക്കോ ഷോപ്പുകളും വിജയകരമായി പ്രവര്‍ത്തിച്ചതിലൂടെ ഗുണനിലവാരമുള്ള പച്ചക്കറികളും ജൈവഉല്‍പ്പന്നങ്ങളും കര്‍ഷകര്‍ക്ക് ന്യായവിലയ്ക്ക് ലഭിക്കാനും കര്‍ഷകര്‍ക്ക് കൂടുതല്‍ ലാഭം ലഭിക്കാനും സാധിച്ചതായി കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജയലളിത പറഞ്ഞു. എല്ലാ ബ്ലോക്കുകളിലും വിള ആരോഗ്യപരിപാലന കേന്ദ്രം പ്രവര്‍ത്തനസജ്ജമാക്കി. 50 ലക്ഷം രൂപ ചെലവില്‍ ഒരുക്കിയ കേന്ദ്രത്തിന്റെ ചുമതലയുള്ള വിദഗ്ദ്ധര്‍ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് പരിഹാര നിര്‍ദ്ദേശങ്ങള്‍ നല്‍കി വരുന്നു. 13 ലക്ഷം രൂപ ചെലവില്‍ തുടങ്ങിയ മിത്രകീട പ്രജനന കേന്ദ്രത്തില്‍ വിളപരിപാലനത്തിനാവശ്യമായ സ്യൂഡോമോണാസ് ട്രൈക്കോഡെര്‍മ വെര്‍ട്ടിസീലിയം ഉല്‍പ്പാദിപ്പിച്ച് സബ്‌സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു വരുന്നു. മണ്ണ് പരിപോഷണത്തിനായി 11,446 ഹെക്ടറില്‍ നീറ്റുകക്ക, സൂക്ഷമ മൂലകങ്ങള്‍, സൂക്ഷ്മാണു വളം, ജൈവകീടനാശിനികള്‍, കുമിള്‍നാശിനികള്‍ എന്നിവ വിതരണം ചെയ്തു. നവീന യന്ത്ര സാമഗ്രികള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിന് 50 ലക്ഷം രൂപ വിനിയോഗിച്ച്  കടുത്തുരുത്തി, പനച്ചിക്കാട്, വാഴപ്പള്ളി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങില്‍  അഗ്രോസര്‍വ്വീസ് സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഒരു ലക്ഷം രൂപ ചെലവഴിച്ച് കോഴ ജില്ലാ കൃഷിത്തോട്ടത്തില്‍ ഔഷധ സസ്യങ്ങളുടെ മ്യൂസിയം സ്ഥാപിച്ചു. 150 ഹെക്ടറില്‍  സൂഗന്ധവിളകൃഷി  പ്രോത്സാഹിപ്പിക്കുന്നതിന് 34.57 ലക്ഷം രൂപ ചെലവഴിച്ചു. വകുപ്പിന്റെ കീഴിലുള്ള നാല് ലാബുകള്‍ നാല് ലക്ഷം രൂപ വിനിയോഗിച്ച് നവീകരണം നടത്തി. തെങ്ങു കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് 192 ലക്ഷം രൂപയുടെ കേരഗ്രാമം പദ്ധതി നടപ്പാക്കി. കര്‍ഷകരുടെ കൃഷിയിടങ്ങളിലും വകുപ്പിന്റെ ഫാമുകളിലും 35.41 ലക്ഷ വിനിയോഗിച്ച് പ്രദര്‍ശന തോട്ടങ്ങളും 86.62 ലക്ഷം രൂപ ചെലവില്‍ അയര്‍ക്കുന്നം എലിക്കുളം, കരൂര്‍, തിരുവാര്‍പ്പ് എന്നീ പഞ്ചായത്തുകളില്‍  മെഷിനറി ബാങ്കുകളും സ്ഥാപിച്ചിട്ടുണ്ട്.

                                              (കെ.ഐ.ഒ.പി.ആര്‍-790/18)

date