Skip to main content

ഫോർട്ട് കൊച്ചി ബീച്ചിലെ ശുചീകരണ യജ്ഞം പൂർത്തിയായി 

 

എറണാകുളം : ഫോർട്ട് കൊച്ചി ബീച്ചിൽ ഒരാഴ്ച്ച മുൻപ് ആരംഭിച്ച ശുചീകരണ പ്രവർത്തികൾ പൂർത്തിയായി. ഡിറ്റി പി സി ചെയർമാനും ജില്ലാ കളക്ടറുമായ എസ്. സുഹാസിൻ്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് 7 ദിവസത്തെ സമഗ്ര ശുചീകരണ ദൗത്യത്തിന് തുടക്കം കുറിച്ചത്. ഫോർട്ട് കൊച്ചി ബീച്ചിൽ അടിഞ്ഞുകൂടി കിടന്ന പായലുൾപ്പടെയുള്ള മാലിന്യങ്ങൾ ഒറ്റത്തവണ ശുചീകരണ ദൗത്യത്തിലൂടെ പൂർത്തിയാക്കി. ഫോർട്ട് കൊച്ചി ഹെറിറ്റേജ് കൺസർവേഷൻ സൊസൈറ്റി മുഖേന ജെ സി ബി ഉൾപ്പടെയുള്ള യന്ത്രസഹായവും പ്രത്യേക തൊഴിലാളികളെയും ഏർപ്പെടുത്തിയിരുന്നു. ടൂറിസം സെക്രട്ടറി റാണി ജോർജ് , ടൂറിസം ഡയറക്ടർ പി ബാലകിരൺ എന്നിവർ ഡി റ്റി പി സിയെയും ഹെറിറ്റേജ് സൊസൈറ്റിയെയും  അഭിനന്ദിച്ചു.

date