Skip to main content

നിയമലംഘനം നടത്തിയ വാഹനങ്ങൾക്ക് പിഴ

* മൂന്നാഴ്ചയ്ക്കുള്ളിൽ പിടിയിലായത് 291 വാഹനങ്ങൾ,
  2,16,500 രൂപ പിഴ ഈടാക്കി

തിരുവനന്തപുരം ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കുള്ളിൽ നടത്തിയ വാഹന പരിശോധനയിൽ നിയമലംഘനം നടത്തിയ 291 വാഹനങ്ങൾക്ക് പിഴ ചുമത്തി.  അമിത പ്രകാശമുള്ള ഹെഡ്‌ലൈറ്റ്, വിവിധ നിറങ്ങളിലുള്ള മറ്റ് ലൈറ്റുകൾ, അമിത ശബ്ദത്തിൽ സ്റ്റീരിയോയും ഹോണും എന്നിവ ഉപയോഗിച്ച വാഹനങ്ങൾക്കെതിരെയാണ് നടപടി എടുത്തത്.  ഇവരിൽ നിന്നും 2,16,500 രൂപ പിഴ ഈടാക്കിയതായും റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ (ദക്ഷിണമേഖല) എം. സുരേഷ് അറിയിച്ചു.
(പി.ആർ.പി 1389/2018)

 

date