Skip to main content

മിനിമം വേതനം: തെളിവെടുപ്പ് 25 ന്

സംസ്ഥാന മിനിമം വേതന ഉപദേശക സമിതിയുടെ ഉപസമിതി അലൂമിനിയം ആന്റ് ടിന്‍ പ്രോഡക്ട്‌സ് മേഖലയിലെ  തൊഴിലാളികളുടെ മിനിമം   വേതനം പുതുക്കി നിശ്ചയിക്കുന്നതിന് ജനുവരി 25 ന് രാവിലെ 10.30 ന് തിരുവനന്തപുരം ലേബര്‍ കമ്മീഷണറേറ്റിലെ മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ തൊഴിലാളി/തൊഴിലുടമ പ്രതിനിധികള്‍ക്ക് പങ്കെടുക്കാം.
 (പി.ആര്‍.കെ നമ്പര്‍.184/2021)

date