Skip to main content

പ്രവാസി ഭാരതീയര്‍ കമ്മീഷന്‍ സിറ്റിംഗ് മേയ് 10 ന്

    പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മിഷന്റെ സിറ്റിംഗ് മേയ് 10 ന് രാവിലെ 10 മുതല്‍ ഒരു മണിവരെ കൊല്ലം ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.  പരാതികള്‍ നേരിട്ടും സ്വീകരിക്കും.  പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷന്‍, നോര്‍ക്ക സെന്റര്‍, തൈക്കാട് പി.ഒ., തിരുവനന്തപുരം 14 എന്ന വിലാസത്തിലോ nricommission@kerala.gov.in,   secycomsn.nri@kerala.gov.in എന്നീ ഇ-മെയില്‍ വിലാസങ്ങളിലോ പരാതികള്‍ അയയ്ക്കാം.
പി.എന്‍.എക്‌സ്.1569/18

date