Skip to main content

മലമ്പനി നിവാരണ യജ്ഞം:  മെയ് രണ്ടിന് ജില്ലാതല പ്രഖ്യാപനവും ശില്‍പ്പശാലയും 

മലമ്പനി നിവാരണ യജ്ഞത്തിന്റെ ജില്ലാതല ഔദേ്യാഗിക പ്രഖ്യപനവും ശില്‍പശാല ഉദ്ഘാടനവും മെയ് 2 ന് രാവിലെ 10 മണിക്ക് ജില്ലാ ആസൂത്രണ സമിതി മിനി കോണ്‍ഫറന്‍സ് ഹാളില്‍ മേയര്‍ ഇ പി ലത നിര്‍വഹിക്കും.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദലി മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. നാരായണ നായ്ക് വിഷയാവതരണം നടത്തും. പ്രഖ്യാപനത്തിനു ശേഷം രാവിലെ 11 മണി മുതല്‍ മലമ്പനി നിവാരണ ശില്‍പ്പശാല ആരംഭിക്കും. 
സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി 2020 ഓടെ കേരളത്തില്‍ നിന്നും മലമ്പനി നിവാരണം ചെയ്യാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തദ്ദേശീയ മലമ്പനി ഇല്ലാതാക്കുക, ഇതരസംസ്ഥാനങ്ങളില്‍ പോയി തിരിച്ചുവരുന്നവില്‍ നിന്നും ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്നും തദ്ദേശീയര്‍ക്ക് ഉണ്ടാകുന്ന മലമ്പനി ബാധ തടയുക എന്നിവയാണ് മലമ്പനി നിവാരണ യജ്ഞത്തിലൂടെ ലക്ഷ്യമിടുന്നത്.

date