Skip to main content

കോവിഡ്  685, രോഗമുക്തി 547

ജില്ലയില്‍ ഇന്നലെ(ജനുവരി 28) 685 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 547 പേര്‍ രോഗമുക്തി നേടി. കൊല്ലം കോര്‍പ്പറേഷനില്‍ കാവനാട്ടും മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി, പുനലൂര്‍ പ്രദേശങ്ങളിലും ഗ്രാമപഞ്ചായത്തുകളില്‍ ചിതറ, പ•ന, ഇളമാട്, തൊടിയൂര്‍, തഴവ, ചടയമംഗലം, മൈനാഗപ്പള്ളി, തേവലക്കര, കുളത്തൂപ്പുഴ, പെരിനാട്, ചവറ, കുണ്ടറ, ചിറക്കര, പേരയം, ആദിച്ചനല്ലൂര്‍, ആലപ്പാട്, അഞ്ചല്‍ എന്നിവിടങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
വിദേശത്തു നിന്നെത്തിയ  മൂന്നുപേര്‍ക്കും സമ്പര്‍ക്കം വഴി 679 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ടുപേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 96 പേര്‍ക്കാണ് രോഗബാധ. കാവനാട്-20, ഇരവിപുരം-അഞ്ച്, നളന്ദ നഗര്‍, പുന്തലത്താഴം, മങ്ങാട്, എന്നിവിടങ്ങളില്‍ നാലു വീതവും ചേരിക്ഷേത്ര നഗര്‍, ജലദര്‍ശന്‍ നഗര്‍, സെക്കുലര്‍ നഗര്‍, കടപ്പാക്കട, തട്ടാമല, വടക്കേവിള, ശക്തികുളങ്ങര ഭാഗങ്ങളില്‍ മൂന്നു വീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയില്‍ രോഗബാധിതരുള്ളത്.
മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-21, പുനലൂര്‍-14, കൊട്ടാരക്കര-ഒന്‍പത്,  പരവൂര്‍-എട്ട് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ ചിതറ-34, പ•ന-30, ഇളമാട്-29, തഴവ, തൊടിയൂര്‍ എന്നിവിടങ്ങളില്‍ 24 വീതവും ചടയമംഗലം-23, മൈനാഗപ്പള്ളി-17, തേവലക്കര-16, കുളത്തൂപ്പുഴ, പെരിനാട് ഭാഗങ്ങളില്‍ 15 വീതവും ചവറ-13, കുണ്ടറ, ചിറക്കര, പേരയം  പ്രദേശങ്ങളില്‍ 12 വീതവും ആദിച്ചനല്ലൂര്‍, ആലപ്പാട് എന്നിവിടങ്ങളില്‍ 11 വീതവും അഞ്ചല്‍-10, ഇടമുളയ്ക്കല്‍, ക്ലാപ്പന, തലവൂര്‍, നെടുവത്തൂര്‍, ശാസ്താംകോട്ട ഭാഗങ്ങളില്‍ ഒന്‍പതു വീതവും കിഴക്കേ കല്ലട, തൃക്കോവില്‍വട്ടം, നെടുമ്പന, പനയം, വെട്ടിക്കവല പ്രദേശങ്ങളില്‍ എട്ടു വീതവും ഇട്ടിവ, പട്ടാഴി, മൈലം എന്നിവിടങ്ങളില്‍ ഏഴു വീതവും കൊറ്റങ്കര, ചാത്തന്നൂര്‍, തെക്കുംഭാഗം, തെ•ല, പത്തനാപുരം, മയ്യനാട്, വെളിയം ഭാഗങ്ങളില്‍ ആറു വീതവും ഇളമ്പള്ളൂര്‍, എഴുകോണ്‍, വെളിനല്ലൂര്‍, ശൂരനാട് വടക്ക് പ്രദേശങ്ങളില്‍ അഞ്ചു വീതവും കരവാളൂര്‍, കല്ലുവാതുക്കല്‍, കുളക്കട, പവിത്രേശ്വരം, പോരുവഴി, മണ്‍ട്രോതുരുത്ത് എന്നിവിടങ്ങളില്‍ നാലു വീതവും ഏരൂര്‍, കരീപ്ര, കുന്നത്തൂര്‍, കുലശേഖരപുരം, നീണ്ടകര, പൂതക്കുളം ഭാഗങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്.  മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
 (പി.ആര്‍.കെ നമ്പര്‍.280/2021)

date