Post Category
പുതിയ ഏഴ് വിദ്യാലയ മന്ദിരങ്ങള്‍; ഫെബ്രുവരി ആറിന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും
പിണറായി വിജയന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയാക്കിയ ജില്ലയിലെ ഏഴു സ്‌കൂള്‍ മന്ദിരങ്ങള്‍ കൂടി ഫെബ്രുവരി ആറിന് മുഖ്യന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴി നടക്കുന്ന ചടങ്ങില്‍ വിദ്യഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് അധ്യക്ഷനാകും. ധനകാര്യ വകുപ്പ് മന്ത്രി ഡോ ടി എം തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തും. ജനപ്രതിനിധികള്‍ അതാതിടങ്ങളില്‍ പങ്കെടുക്കും.
വെട്ടിക്കവല ഗവണ്‍മെന്റ് മോഡല്‍ എച്ച് എസ് എസ്, ഒറ്റക്കല്‍ ഗവണ്‍മെന്റ് എച്ച് എസ് എസ്, ചവറ ഗവണ്‍മെന്റ് എച്ച് എസ് എസ്, വലിയകുളങ്ങര ഗവണ്‍മെന്റ് എല്‍ പി എസ്, ആവണീശ്വരം ഗവണ്‍മെന്റ് എല്‍ പി എസ്, ആനകോട്ടൂര്‍ ഗവണ്‍മെന്റ് എല്‍ പി എസ്, ചിതറ ഗവണ്‍മെന്റ് എല്‍ പി എസ് എന്നിവയാണ് സ്‌കൂളുകള്‍.
(പി.ആര്‍.കെ നമ്പര്‍.287/2021)
date
- Log in to post comments