Skip to main content

കര്‍ഷക പ്രക്ഷോഭം: ജയ് കിസാന്‍ ഫോട്ടോ എക്‌സിബിഷനും പുസ്തകപ്രകാശനവും

 

ഡല്‍ഹി കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള മീഡിയ അക്കാദമി  ജയ്കിസാന്‍ ഫോട്ടോ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നു.ഫെബ്രുവരി 1, 2 തീയതികളില്‍ നടക്കുന്ന പ്രദര്‍ശനം ഒന്നിന് ഉച്ചയ്ക്ക് 12ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ഉദ്ഘാടനം ചെയ്യും. ലളിതകലാ അക്കാദമിയുടെ
എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറിയിലാണ് പ്രദര്‍ശനം. മീഡിയ അക്കാദമി പുറത്തിറക്കുന്ന ഡോക്ടര്‍ വിധു നാരായണന്‍ രചിച്ച കേസരി ബാലകൃഷ്ണപിള്ള എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രൊഫസര്‍ എം കെ സാനു നിര്‍വഹിക്കും. ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് പുസ്തകം ഏറ്റുവാങ്ങും.  സമ്മേളനത്തില്‍ കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു അധ്യക്ഷനാകും.  
 
ദേശീയ-അന്തര്‍ദ്ദേശീയ ഫോട്ടോജേണലിസ്റ്റുകള്‍ പകര്‍ത്തിയ ഡല്‍ഹി കര്‍ഷകപ്രക്ഷോഭത്തിന്റെ വാര്‍ത്താചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഫോട്ടോ പ്രദര്‍ശനം രണ്ടു ദിവസം നീണ്ടുനില്‍ക്കും. എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി പി ശശികാന്ത്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, മീഡിയ അക്കാദമി സെക്രട്ടറി ചന്ദ്രഹാസന്‍ വടുതല തുടങ്ങിയവര്‍ സംസാരിക്കും.
എറണാകുളം പ്രസ് ക്ലബ്, ലളിതകലാ അക്കാദമി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

date