Skip to main content

നിയമസഭാ റിപ്പോര്‍ട്ടിംഗ് : പാസ് പുതുക്കണം

 നിയമസഭാ സമ്മേളന നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി പത്ര-ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍ക്ക് നിയമസഭാ സെക്രട്ടേറിയറ്റില്‍ നിന്നും 2017-18 കാലയളവിലേയ്ക്ക് അനുവദിച്ചിരിക്കുന്ന സ്ഥിരം പാസ്സുകളുടെ കാലാവധി മേയ് 31 ന് അവസാനിക്കും.  പാസ്സ് പുതുക്കി ലഭിക്കാന്‍  ആഗ്രഹിക്കുന്ന മാധ്യമങ്ങള്‍ക്ക് തങ്ങളുടെ അപേക്ഷ, നിശ്ചിത ഫോറത്തില്‍ രണ്ട് പാസ്‌പോര്‍ട്ട് സൈസ് കളര്‍ഫോട്ടോ സഹിതം മേയ് 25 വരെ സെക്രട്ടറി, നിയമസഭാ സെക്രട്ടേറിയറ്റ്, വികാസ്ഭവന്‍ പി.ഒ., തിരുവനന്തപുരം - 695033 എന്ന വിലാസത്തിലോ, പ്രസ് റിലേഷന്‍സ് വിഭാഗത്തില്‍ നേരിട്ടോ നല്‍കാം. നിലവില്‍  ഉപയോഗിച്ചുവരുന്ന സ്ഥിരം പാസുകള്‍, പുതുക്കിയ പാസുകള്‍ ലഭ്യമാക്കുന്ന മുറയ്ക്ക് തിരിച്ചേല്‍പ്പിക്കണം.
    അപേക്ഷാഫോറത്തിന്റെ മാതൃക പ്രസ് റിലേഷന്‍സ് വിഭാഗത്തിലും നിയമസഭയുടെ വെബ്‌സൈറ്റിലും (www.niyamasabha.org) ലഭിക്കും.
പി.എന്‍.എക്‌സ്.1684/18

date