Skip to main content

അധ്യാപകരുടെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യണം

2018 ഏപ്രില്‍ മാസം നടന്ന ഡി.എഡ് രണ്ടും, നാലും സെമസ്റ്റര്‍ പരീക്ഷകളുടെ മൂല്യനിര്‍ണയം നടത്തുന്നതിന് ചീഫ് എക്‌സാമിനര്‍/അസിസ്റ്റന്റ് ഏക്‌സാമിനറായി തെരഞ്ഞെടുക്കപ്പെടുന്നതിന് എല്ലാ ഡയറ്റ്/ഐ.റ്റി.ഇ (ഗവണ്‍മെന്റ്/എയ്ഡഡ്) പ്രിന്‍സിപ്പാള്‍മാരും മേയ് എട്ട് അഞ്ചു മണിക്ക് മുമ്പ് എല്ലാ അധ്യാപകരുടെയും വിവരങ്ങള്‍ നിര്‍ബന്ധമായും പരീക്ഷാഭവന്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണമെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു.
പി.എന്‍.എക്‌സ്.1692/18
ടി.എച്ച്.എസ്.എല്‍.സി സേ പരീക്ഷ: വിജ്ഞാപനം പ്രസിദ്ധീകരിച്ചു
    മേയ് 21 മുതല്‍ 25 വരെ സംസ്ഥാനത്തെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ നടക്കുന്ന ടി.എച്ച്.എസ്.എല്‍.സി സേ പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദമായ വിജ്ഞാപനവും മറ്റ് വിവരങ്ങളും പരീക്ഷാഭവന്റെ വെബ്‌സൈറ്റായ www.pareekshabhavan.in ല്‍ ലഭിക്കും.
പി.എന്‍.എക്‌സ്.1693/18

date