അണുനശീകരണം സ്മാര്‍ട്ടാക്കാന്‍ 'സ്റ്റാര്‍ റോബോ'
പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ രോഗാണുക്കളുടെ സാന്നിധ്യമുള്ളതും അപകട സാധ്യതയുള്ളതുമായ ഭാഗങ്ങളില്‍ മനുഷ്യപ്രയത്‌നം ഒഴിവാക്കിയുള്ള അണുനശീകരണത്തിന് ഇനി സ്റ്റാര്‍ റോബോയെന്ന ഇലക്‌ട്രോണിക് സംവിധാനവും. താലൂക്ക് ആശുപത്രി ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനത്തോടനുബന്ധിച്ച് സജ്ജമാക്കിയ ഈ ഉപകരണം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഉപയോഗിക്കാന്‍ സാധിക്കും. തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്രോണ്‍കാര്‍ട്ടെന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ് ഉപകരണം നിര്‍മിച്ചത്.
താഴ്ന്ന തരംഗ ദൈര്‍ഘ്യത്തിലുള്ള അള്‍ട്രാ വയലറ്റ് രശ്മികള്‍ ഉപയോഗിച്ചാണ് സ്റ്റാര്‍ റോബോ അണുനശീകരണം നടത്തുന്നത്. ആംബുലന്‍സുകളുടെ ഉള്‍വശം, ഐസോലേഷന്‍ വാര്‍ഡുകള്‍, ഓഫീസ്, റിസപ്ഷന്‍ എന്നിവിടങ്ങളില്‍ സുരക്ഷിതമായി അണുനശീകരണം നടത്താനാകും.
റിമോട്ട് മുഖേനയും സെന്‍സറുകള്‍ ഘടിപ്പിച്ചിട്ടുള്ളതിനാല്‍ സ്വയമേ പ്രവര്‍ത്തിക്കാനും കഴിയുന്ന രീതിയിലാണ് സ്റ്റാര്‍ റോബോയുടെ നിര്‍മാണം. നിര്‍മ്മിത ബുദ്ധിയില്‍(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) പ്രവര്‍ത്തിക്കുന്നതിനാല്‍ അണുനശീകരണ സമയത്ത് മനുഷ്യരുടേയോ മറ്റ് വസ്തുക്കളുടെയോ സാന്നിധ്യം സമീപത്തുണ്ടാകുകയാണെങ്കില്‍ ചലനമാറ്റത്തിലൂടെ അത് തിരിച്ചറിഞ്ഞ് ദിശ മാറ്റുവാനുള്ള സംവിധാനവും സ്റ്റാര്‍റോബോയിലുണ്ട്. അണുനശീകരണത്തില്‍ 99 ശതമാനം പൂര്‍ണത സ്റ്റാര്‍ റോബോയ്ക്ക് നിര്‍മാതാക്കള്‍ ഉറപ്പ് നല്‍കുന്നുണ്ട്.
(പി.ആര്‍.കെ നമ്പര്‍.344/2021)
- Log in to post comments