Post Category
മെറിറ്റോറിയസ് സ്കോളര്‍ഷിപ്പ്
ജില്ലാ പഞ്ചായത്ത് 2020-21 വര്‍ഷം നടപ്പിലാക്കുന്ന മെറിറ്റോറിയസ് സ്കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് സര്‍ക്കാര്‍ അംഗീകൃത കോഴ്സുകളില്‍ പഠനം നടത്തുന്ന ഗ്രാമസഭ ലിസ്റ്റില്‍ ഉള്‍പ്പെട്ട പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, ജാതി സര്‍ട്ടിഫിക്കറ്റ്, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്നും ധനസഹായം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം, ആധാര്‍, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ഫെബ്രുവരി 18 നകം സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. ഒന്നു മുതല്‍ പ്ലസ് ടൂ വരെയുള്ളതും ഒരു വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള കോഴ്സുകള്‍ക്ക് പഠിക്കുന്നതും കോര്പ്പറേഷന് മുനിസിപ്പാലിറ്റി പരിധിയില്‍ താമസിക്കുന്ന വിദ്യാര്‍ഥികളെയും പരിഗണിക്കില്ല.
(പി.ആര്.കെ നമ്പര്‍.345/2021)
date
- Log in to post comments