Skip to main content

രോഗമുക്തി 738, കോവിഡ് 689

ജില്ലയില്‍ ഇന്നലെ(ഫെബ്രുവരി 10) 738 കോവിഡ് രോഗമുക്തരായി. 689 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുനിസിപ്പാലിറ്റികളില്‍ പരവൂര്‍, പുനലൂര്‍, കൊട്ടാരക്കര, കരുനാഗപ്പള്ളി പ്രദേശങ്ങളിലും ഗ്രാമപഞ്ചായത്തുകളില്‍ പിറവന്തൂര്‍, ചവറ, ശാസ്താംകോട്ട, വിളക്കുടി, ഇട്ടിവ, തേവലക്കര, ആദിച്ചനല്ലൂര്‍, വെസ്റ്റ് കല്ലട, ഏരൂര്‍, മയ്യനാട്, കരീപ്ര, തലവൂര്‍, പ•ന, പൂതക്കുളം, കുളക്കട, പെരിനാട്, മൈനാഗപ്പള്ളി, വെളിയം, നെടുമ്പന, അഞ്ചല്‍ ഭാഗങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
വിദേശത്തു നിന്നെത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ടുപേര്‍ക്കും സമ്പര്‍ക്കം വഴി 677 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത നാലുപേര്‍ക്കും  നാലു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 92 പേര്‍ക്കാണ് രോഗബാധ. മരുത്തടി, കുരീപ്പുഴ, കാവനാട് ഭാഗങ്ങില്‍ ആറുവീതവും വാളത്തുംഗല്‍, വടക്കേവിള, ഇരവിപുരം പ്രദേശങ്ങളില്‍ അഞ്ചുവീതവും ശക്തികുളങ്ങര-4, കന്റോണ്‍മെന്റ്, കല്ലുംതാഴം, തട്ടാമല, രാമന്‍കുളങ്ങര പ്രദേശങ്ങളില്‍ മൂന്നുവീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതരുടെ എണ്ണം.
മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-23, പുനലൂര്‍-22, കൊട്ടാരക്കര-14, കരുനാഗപ്പള്ളി-11 എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്.
ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ പിറവന്തൂര്‍-29, ചവറ-26, ശാസ്താംകോട്ട-20, വിളക്കുടി, ഇട്ടിവ, തേവലക്കര ഭാഗങ്ങളില്‍ 19 വീതവും ആദിച്ചനല്ലൂര്‍-18, വെസ്റ്റ് കല്ലട, ഏരൂര്‍ എന്നിവിടങ്ങളില്‍ 14 വീതവും മയ്യനാട്, കരീപ്ര, തലവൂര്‍, പ•ന, പൂതക്കുളം എന്നിവിടങ്ങളില്‍ 13 വീതവും കുളക്കട-12, പെരിനാട്, മൈനാഗപ്പള്ളി, വെളിയം പ്രദേശങ്ങളില്‍ 11 വീതവും നെടുമ്പന, അഞ്ചല്‍ ഭാഗങ്ങളില്‍ 10 വീതവും വെട്ടിക്കവല, ചിറക്കര, കൊറ്റങ്കര, തൊടിയൂര്‍ എന്നിവിടങ്ങളില്‍ ഒന്‍പതുവീതവും കല്ലുവാതുക്കല്‍, തെ•ല പ്രദേശങ്ങളില്‍ എട്ടുവീതവും കുണ്ടറ, പനയം, പോരുവഴി ഭാഗങ്ങളില്‍ ഏഴുവീതവും ചടയമംഗലം, കുന്നത്തൂര്‍, ശൂരനാട് നോര്‍ത്ത്, മേലില, നെടുവത്തൂര്‍, കുളത്തൂപ്പുഴ, അലയമണ്‍ പ്രദേശങ്ങളില്‍ ആറുവീതവും തൃക്കോവില്‍വട്ടം, കരവാളൂര്‍ എന്നിവിടങ്ങളില്‍ അഞ്ചുവീതവും മൈലം, പേരയം, പൂയപ്പള്ളി, പത്തനാപുരം, നീണ്ടകര, തെക്കുംഭാഗം, തൃക്കരുവ, തഴവ, ചാത്തന്നൂര്‍, ക്ലാപ്പന, കുലശേഖരപുരം, ഉമ്മന്നൂര്‍, ഇളമാട്, ഇടമുളയ്ക്കല്‍ ഭാഗങ്ങളില്‍ നാലുവീതവും ശൂരനാട് സൗത്ത്, പട്ടാഴി വടക്കേക്കര, പട്ടാഴി, കടയ്ക്കല്‍, ഓച്ചിറ, ഇളമ്പള്ളൂര്‍, ആലപ്പാട് പ്രദേശങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുള്ളത്.  
 (പി.ആര്‍.കെ നമ്പര്‍.357/2021)

date