പ്രവര്‍ത്തന മികവുമായി എക്‌സൈസ് വകുപ്പ്, 31,443 റെയ്ഡുകളിലായി 3541 അബ്കാരി കേസുകള്‍
കൊച്ചി: സര്‍ക്കാരിന്റെ രണ്ടാം ഭരണവര്‍ഷത്തില്‍ കേരള സംസ്ഥാന ലഹരിവര്‍ജ്ജന മിഷന്‍ വിമുക്തിയുടെ ഭാഗമായി ജില്ലയിലെ എക്‌സൈസ് വകുപ്പില്‍ വന്‍ നേട്ടം. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ ജില്ലയിലെ കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി, ഗ്രാമ പഞ്ചായത്തുകള്‍, വിദ്യഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയിലൂടെ 70 ലക്ഷം രൂപയാണ് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ളത്. അബ്കാരി കുടിശ്ശിക ഇനത്തില്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് 20 ലക്ഷം രൂപയും പിരിച്ചെടുത്തിട്ടുണ്ട്.
ഇന്ത്യയില്‍ ഇതു വരെ കണ്ടെത്തിയതില്‍ വച്ചേറ്റവും കൂടുതല്‍ എംഡിഎംഎ 5.05 കിലോഗ്രാം പിടികൂടിയത് വഴി ജില്ലയിലെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെസ്‌മെന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് രാജ്യത്തെ മറ്റ് പ്രമുഖ ഏജന്‍സികള്‍ക്ക് കഴിയാത്ത നേട്ടം കൈവരിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ നടന്ന 31,443 റെയ്ഡുകളിലായി 3,541 അബ്കാരി കേസുകള്‍, 1208 എന്‍.ഡി.പി.എസ് കേസുകള്‍, 7,364 കോട്പ ആക്ട് കേസുകള്‍ കണ്ടെത്തുകയും 4,782 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
കൂടാതെ 4,660 ലിറ്റര്‍ സ്പിരിറ്, 16,994 ലിറ്റര്‍ വാഷ്, 214.6 ലിറ്റര്‍ ചാരായം, 6552 ലിറ്റര്‍ വിദേശമദ്യം, 62 ലിറ്റര്‍ അനധികൃത മദ്യം, 719 ലിറ്റര്‍ ബിയര്‍, 129 ലിറ്റര്‍ വൈന്‍, 221 ലിറ്റര്‍ കള്ള്, 29.15 ലിറ്റര്‍ വിദേശ നിര്‍മ്മിത മദ്യം, 2654 ലിറ്റര്‍ അരിഷ്ടം, 217.662 കിലോഗ്രാം കഞ്ചാവ്, 21 കഞ്ചാവ് ചെടികള്‍, 252 ഗ്രാം ഹാഷിഷ്, 52.663 ഗ്രാം ബ്രൗണ്‍ഷുഗര്‍, 375 ഗ്രാം ഹെറോയിന്‍, 5114 ഗ്രാം എംഡിഎംഎ, 2620 എണ്ണം നൈട്രോസെ പാം ഗുളിക, 151 ആംപ്യൂള്‍, 16 എണ്ണം ഡയസ്പാം ഗുളികകള്‍, 11 ഗ്രാം കൊക്കെയിന്‍, 191 സ്പാസ് മൊ പ്രോക്‌സി വോണ്‍ പ്ലസ് ടാബ്ലറ്റ്, 4 മൊബൈല്‍ ഫോണ്‍, ഒരു എയര്‍ പിസ്റ്റള്‍, 15799 പാക്കറ്റ് ബീഡി, പാന്‍മസാല, 1638 കിലോഗ്രാം മറ്റ് പുകയില ഉത്പന്നങ്ങള്‍, 894060 രൂപ തൊണ്ടി മണി എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ 144211 വാഹനങ്ങള്‍ പരിശോധിച്ച് 3.265 കിലോഗ്രാം സ്വര്‍ണവും അബ്കാരി / എന്‍.ഡി.പി.എസ് കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ച 265 വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
കച്ചേരിപ്പടിയിലെ എക്‌സൈസ് സോണല്‍ ഓഫിസ് പുതുക്കി പണിയുകയും അങ്കമാലി റെയിഞ്ച് ഓഫിസ് കെട്ടിട നിര്‍മ്മാണത്തിനായി 1.62 കോടിയും വകയിരുത്തിയിട്ടുണ്ട്. ജില്ലയിലെ എക്‌സൈസ് സിവിഷനില്‍ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കായി വനിത ഉദ്യോഗസ്ഥര്‍ക്ക് 10 ഇരുചക്രവാഹനങ്ങളും പെരുമ്പാവൂര്‍, ആലുവ എന്നീ ഓഫീസുകളിലേക്ക് പുതിയ ബൊലേറൊയും അനുവദിച്ചിട്ടുണ്ട്.
കൂടാതെ എക്‌സൈസ് വകുപ്പിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയിലെ എല്ലാ എക്‌സൈസ് റെയ്ഞ്ച് ഓഫീസുകളിലേക്കും കുറ്റവാളികളുടെ വിവരശേഖരണത്തിനായി പുതിയ കംമ്പ്യൂട്ടറുകളും അനുവദിച്ചിട്ടുണ്ട്. ഒപ്പം വനിത സിവില്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ പുതിയ 12 തസ്തികകളും അധികമായി അനുവദിച്ചിട്ടുണ്ട്.
- Log in to post comments