Skip to main content

സാന്ത്വന സ്പർശം 2021: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഉച്ചവരെ അനുവദിച്ചത് 21.50 ലക്ഷം രൂപ

സാന്ത്വന സ്പർശം 2021: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഉച്ചവരെ അനുവദിച്ചത് 21.50 ലക്ഷം രൂപ

എറണാകുളം:  ജില്ലയിലെ കൊച്ചി, കണയന്നൂർ താലൂക്കുകളിലെ ജനങ്ങളുടെ വിവിധ പരാതികൾ പരിഹരിക്കുന്നതിനായി സംഘടിപ്പിച്ച സാന്ത്വന സ്പർശം 2021 അദാലത്തിൽ ഉച്ചവരെ അനുവദിച്ചത് 21.50 ലക്ഷം രൂപ.

    ചികിത്സാ ധനസഹായം, അപകട മരണം എന്നീ പരാതികളിലാണ് പ്രാധാനമായും ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ധനസഹായം അനുവദിക്കുന്നത്. താലൂക്കുകളിൽ നിന്നും  ലഭിച്ച 125 അപേക്ഷകളിലാണ് ഉച്ചയ്ക്ക് മുൻപ് തീർപ്പ് കൽപിച്ചത്. എറണാകുളം ടൗൺഹാളിൽ നടന്ന അദാലത്തിൽ മന്ത്രിമാരായ ഇ.പി ജയരാജൻ, ജി. സുധാകരൻ, വി.എസ് സുനിൽകുമാർ എന്നിവരാണ് വിവിധ അപേക്ഷകളിന്മേൽ ധന സഹായം അനുവദിച്ചത്.

.

date