Skip to main content

സ്വാന്തന സ്പർശം- വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം; റേഷൻ കാർഡുകൾ അനുവദിച്ചു

വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം;

റേഷൻ കാർഡുകൾ അനുവദിച്ചു

 

വർഷങ്ങളായി കെട്ടിട നമ്പർ ലഭിക്കാത്തതിനാൽ റേഷൻ കാർഡിന് അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്ന എടവനക്കാട് പഞ്ചായത്തിലെ സുരേഷ് മുരിക്കത്തറയ്ക്ക് സാന്ത്വന സ്പർശം അദാലത്തിൽ റേഷൻ കാർഡ് അനുവദിച്ച് നൽകി. കൊച്ചി താലൂക്കിലെ വൈപ്പിൻ, കുമ്പളങ്ങി, ചെല്ലാനം മേഖലകളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഗുരുതര രോഗ ബാധിതർക്കും അപേക്ഷ പരിഗണിച്ച് മുൻഗണനാ വിഭാഗത്തിൽപ്പെടുത്തി റേഷൻ കാർഡ് അനുവദിച്ച് നൽകി. ബുദ്ധി വൈകല്യമുള്ള രണ്ടു കുട്ടികളുടെ അമ്മയായ പി.വി.നിശയുടെ അപേക്ഷ പരിഗണിച്ച് ആശ്രയ വിഭാഗത്തിൽപ്പെടുത്തി അന്ത്യോദയ റേഷൻ കാർഡ് അനുവദിച്ചു. 

 

കാൻസർ, കിഡ്നി സംബന്ധമായ അസുഖങ്ങൾ മൂലം ദുരിതമനുഭവിക്കുന്നവരായ പത്ത് കുടുംബങ്ങൾക്ക് എ.എ.വൈ കാർഡും 15 കുടുംബങ്ങൾക്ക് പി എച്ച് എച്ച് കാർഡും നൽകി. കഴിഞ്ഞ അഞ്ചു വർഷമായി എപിഎൽ കാർഡുടമയായ ഓഫീസുകളിൽ ചായ വിറ്റ് ഉപജീവനം നടത്തുന്ന നബീസയ്ക്ക് അദാലത്തിൽ മുൻഗണനാ കാർഡ് നൽകി. 

 

കിടപ്പ് രോഗിയായ ഭർത്താവിൻ്റെ ചികിത്സാചെലവിനായി ബുദ്ധിമുട്ടുന്ന രാജമ്മ വേണുവിനും സാന്ത്വന സ്പർശം വേദിയിൽ മുൻഗണനാ വിഭാഗത്തിലേക്ക് കാർഡ് മാറ്റി നൽകി. 

 

ഉച്ചയ്ക്ക് 2 മണി വരെയുള്ള കണക്ക് പ്രകാരം 57 റേഷൻ കാർഡുകളാണ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റി നൽകിയത്.

date