Post Category
പരാതികളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി ജി. സുധാകരൻ
പരാതികളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി ജി. സുധാകരൻ
എറണാകുളം: വിവിധ പരാതികളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി ജി. സുധാകരൻ. എറണാകുളം നോർത്ത് ടൗൺ ഹാളിൽ സംഘടിപ്പിച്ച സാന്ത്വന സ്പർശം 2021 പരാതിപരിഹാര അദാലത്തിലായിരുന്നു മന്ത്രിയുടെ നടപടി.
വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ട രണ്ട് പരാതികളിലും മരട് മുൻസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട ഒരു പരാതിയിലുമാണ് മന്ത്രി വിജിലൻസ് അന്വേഷണത്തിന് നിർദേശം നൽകിയത്. രണ്ട് പരാതികൾ വാട്ടർ കണക്ഷൻ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടും ഒരു പരാതി മരട് മുൻസിപ്പാലിറ്റിയിലെ കെട്ടിടനികുതിയുമായി ബന്ധപ്പെട്ടുമാണ്.
date
- Log in to post comments