Skip to main content

തെരഞ്ഞെടുപ്പ് ചെലവ്; പട്ടിക പരിശോധിക്കാം

ചെങ്ങന്നൂർ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന വസ്തുവകകളുടെ നിരക്ക് ഉൾക്കൊള്ളുന്ന പട്ടിക alappuzha.nic.in എന്ന വെബ്‌സൈറ്റിൽ ഇലക്ഷൻ എക്‌സ്‌പെൻഡീച്ചർ (Election-Expenditure) എന്ന ലിങ്കിൽ ലഭ്യമാണ്. ഈ നിരക്ക് അടിസ്ഥാനപ്പെടുത്തിയാവും ഓരോ സ്ഥാനാർത്ഥിയുടെയും തെരഞ്ഞെടുപ്പ് ചെലവുകൾ നിർണ്ണയിക്കുന്നതെന്ന് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.

  (പി.എൻ.എ 950/ 2018)

date